അശ്വനി ആശൂപത്രി നേഴ്‌സുമാരുടെ സമരത്തിന് എഐഡിവൈഒ ഐക്യദാർഢ്യം

തൃശൂർ അശ്വനി ആശൂപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരത്തിന് എഐഡിവൈഒ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വർഷങ്ങളുടെ പ്രവർത്തി പാരമ്പര്യമുള്ള നഴ്‌സുമാരെ കുറഞ്ഞ വേതനത്തിൽ ട്രയിനികളായി നിലനിർത്തി അടിമപ്പണി ചെയ്യിക്കുകയും അതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ അവരെ കൂട്ടത്തോടെ പിരിച്ചുവിടുകയും ചെയ്തതിനെതിരെയാണ് സമരം നടക്കുന്നത്. സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡത്തിലുള്ള സേവന-വേതന വ്യവസ്ഥകൾ മറ്റുപല ആശുപത്രികളും അംഗീകരിച്ചപ്പോൾ അതിനെതിരെ നിഷേധാത്മകമായ നിലപാടാണ് അശ്വനി മാനേജ്‌മെന്റ് കൈക്കൊണ്ടത്. നിയമത്തിലും നീതിക്കും നിരക്കാക്ക ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരപരിപാടിയുമായി മുമ്പോട്ടുപോകുമെന്നും സംസ്ഥാന തലത്തിൽ സമരം വ്യാപിക്കുമെന്നും ധർണ്ണയെ അഭിവാദ്യം ചെയ്തുകൊണ്ട് എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് പറഞ്ഞു. തൃശൂർ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സഖാക്കൾ എം.പ്രദീപൻ, എ.എം.സുരേഷ്, എ.വി.ബെന്നി, പി.കെ. ധർമ്മജൻ എന്നിവർ പ്രസംഗിച്ചു.

Share this