എഐഡിവൈഒയുടെ ആഭിമുഖ്യത്തിൽ മദ്യനയത്തിനെതിരെ സെക്രട്ടേറിയറ്റ് മാർച്ച്

വിനാശകരമായ മദ്യനയത്തിനെതിരെ ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ (എഐഡിവൈഒ) കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് സെക്രട്ടേറിയറ്റ് മാർച്ച് നടന്നു. മാർച്ചിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ ചേർന്ന യോഗം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജി.എസ്.പത്മകുമാർ ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ്, വൈസ് പ്രസിഡന്റ് സഖാവ് പി.പി.പ്രശാന്ത്കുമാർ, ജോ. സെക്രട്ടറി സഖാവ് ടി.ആർ.രാജിമോൾ, സഖാവ് എസ്.ശ്രീകുമാർ, എഐഡിഎസ്ഒ സംസ്ഥാന വൈസ്പ്രസിഡന്റ് സഖാവ് എ.ഷൈജു തുടങ്ങിയവർ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് സഖാക്കൾ എൻ.ആർ.അജയകുമാർ, എം.പ്രദീപൻ, ഏ.വി.ബെന്നി, കെ.ബിമൽജി, എ.എം.സുരേഷ്, അനിലാ ബോസ് തുടങ്ങിയവർ നേതൃത്വം നൽകി. എം.പ്രദീപന്റെ നേതൃത്വത്തിൽ സി. ഹണി, അനീഷ് തകഴി തുടങ്ങിയവർ സെക്രട്ടേറിയറ്റിനുമുന്നിൽ ലഹരിവിരുദ്ധ നാടകം അവതരിപ്പിച്ചു.

Share this