എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരളത്തിൽ 32 മണ്ഡലങ്ങളിൽ മത്സരിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേരളത്തിൽ 12 ജില്ലകളിലായി താഴെപ്പറയുന്ന 32 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുമെന്ന് പാർട്ടി സംസ്ഥാനസെക്രട്ടറി സി.കെ.ലൂക്കോസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു:

തിരുവനന്തപുരം, കാട്ടാക്കട, ഇരവിപുരം, കുണ്ടറ, പുനലൂർ, പത്തനംതിട്ട, അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്, ഹരിപ്പാട്, പൂഞ്ഞാർ, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി, വൈക്കം, പിറവം, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, തൊടുപുഴ, തൃശ്ശൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, ചിറ്റൂർ, കോഴിക്കോട് നോർത്ത്, കൊയിലാണ്ടി, അഴീക്കോട്, സുൽത്താൻബത്തേരി.

ആർഎംപി, എം.സി.പി.ഐ(യു) എന്നീ പാർട്ടികളും എസ്‌യുസിഐ(സി)യും ചേർന്ന് രൂപീകരിച്ചിട്ടുള്ള ഇടതുപക്ഷ ഐക്യമുന്നണിയുടെ ബാനറിലായിരിക്കും മത്സരം. ജനദ്രോഹകരവും കുത്തകാനുകൂലവുമായ ആഗോളവൽക്കരണ നയങ്ങളുടെ നടത്തിപ്പുകാരായ യുഡിഎഫ്, എൽഡിഎഫ്, ബിജെപി മുന്നണികൾക്ക് ബദലായി യഥാർത്ഥ ഇടതുപക്ഷ സമരബദൽ രൂപീകരിക്കുകയെന്ന കാഴ്ചപ്പാടോടെയാണ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share this