കശുവണ്ടിത്തൊഴിലാളി സെക്രട്ടേറിയറ്റ് മാർച്ച്

പൂട്ടിക്കിടക്കുന്ന കശുവണ്ടിഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്യുക, തൊഴിലാളികൾക്ക് 5000 രൂപ ഇക്കാലാശ്വാസവും ലേ ഓഫ് കോമ്പൻസെഷനും നൽകുക, പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഇഎസ്‌ഐ ആനുകൂല്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കശുവണ്ടിത്തൊഴിലാളി സെന്റർ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. കശുവണ്ടിത്തൊഴിലാളി സെന്റർ സംസ്ഥാന പ്രസിഡന്റും എഐയുടിയുസി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.കെ.സദാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സഖാവ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് സഖാവ് ഷൈല കെ.ജോൺ, ജോ.സെക്രട്ടറി സഖാവ് ബി.വിനോദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സഖാക്കൾ പി.പി.പ്രശാന്ത്കുമാർ ബി.രാമചന്ദ്രൻ, ബി.ലീല, ഓമനക്കുട്ടിൻ എന്നിവർ പ്രംഗിച്ചു.

Share this