കെഎസ്ആർടിസി പെൻഷന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക

കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ഹരിപ്പാട് യൂണിറ്റ്, ഹരിപ്പാട് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച കുടുംബധർണ്ണ എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, മുടങ്ങാതെ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരത്തിന്റെ ഭാഗമായിട്ടാണ് കുടുംബധർണ്ണ സംഘടിപ്പിച്ചത്. മാവേലിക്കരയിൽ നടന്ന കുടുംബധർണ്ണയിൽ അഡ്വ.എം.എ.ബിന്ദുവും ആലപ്പുഴയിൽ നടന്ന കുടുംബധർണ്ണയിൽ സഖാവ് എസ്.സീതിലാലും എഐയുടിയുസിയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

 

Share this