കൊംസമോള്‍ സംസ്ഥാന ക്യാമ്പ്

ഒക്‌ടോബര്‍ 3,4 തീയതികളില്‍ കൊംസമോള്‍ സംസ്ഥാന പഠന ക്യാമ്പ് ഹരിപ്പാട് മുട്ടം നേതാജി സെന്റര്‍ ഫോര്‍ സോഷ്യോ-കള്‍ച്ചര്‍ സ്റ്റഡീസില്‍വച്ച് നടന്നു. വിവിധ ജില്ലകളില്‍നിന്നായി നൂറ് കോംസമോള്‍ സഖാക്കള്‍ പങ്കെടുത്ത പഠനക്യാമ്പ് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി സഖാവ് സി.കെ.ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ കമ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു,. കൊംസമോള്‍ സംസ്ഥാന സെക്രട്ടറി സഖാവ് എ.റജീന സ്വാഗതം ആശംസിച്ചു.
സഖാവ് വി.വേണുഗോപാല്‍, ജി.എസ്.പത്മകുമാര്‍, ജയ്‌സണ്‍ ജോസഫ്, ടി.കെ.സുധീര്‍കുമാര്‍ , ജന്നിഫര്‍ എസ്. തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
സഖാവ് മേധ സുരേന്ദ്രനാഥ് സെക്രട്ടറിയായി പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

Share this