ജിഷ്ണു പ്രണോയ് അനുസ്മരണം

വിദ്യാഭ്യാസക്കച്ചവടത്തിന്റെ ഇര ജിഷ്ണു പ്രണോയ് രക്തസാക്ഷിത്വദിനമായ ജനുവരി 6ന് എഐഡിഎസ്ഒയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് പ്രകടനവും പൊതുയോഗവും നടന്നു.
എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. ജിഷ്ണുവിന്റെ ഘാതകരോടൊപ്പമാണ് സർക്കാരും ഭരണസംവിധാനങ്ങളുമന്നതിനാലാണ് ഒരു വർഷമായിട്ടും ജിഷ്ണുവിന് നീതി ലഭിക്കാത്തത്. സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായത്തെ കേരളത്തിൽ സ്ഥാപിക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഒരേ പങ്കാണുള്ളത്. സ്വാശ്രയമുതലാളിമാർക്ക് ഇടിമുറി പണിയാനും മനുഷ്യാവകാശ ലംഘനങ്ങൾ നടത്താനും സാധിക്കുന്നത് ഇവരുടെ പിന്തുണയുള്ളതുകൊണ്ടാണ്.
ജിഷ്ണു പ്രണോയിമാർ സൃഷ്ടിക്കപ്പെടാനുള്ള സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വിദ്യാഭ്യാസക്കച്ചവടത്തിനെതിരായ സമരം ശക്തിപ്പെടുത്തുക വഴിമാത്രമാണ് ജിഷ്ണുവിന് നീതി ഉറപ്പാക്കുവാൻ സാധിക്കുകയെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സഖാവ് പി.കെ.പ്രഭാഷ് അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ സഖാക്കൾ ആർ.അപർണ, കെ.റഹീം, രശ്മി രവി, അകിൽ മുരളി എന്നിവർ പ്രസംഗിച്ചു. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് സഖാക്കൾ ആർ.ജതിൻ, മേധ സുരേന്ദ്രനാഥ്, ആർ.മീനാക്ഷി, നിലീന മോഹൻകുമാർ, ഗോവിന്ദ് ശശി എന്നിവർ നേതൃത്വം നൽകി.

Share this