ജി.അന്തിക്കാട് അനുസ്മരണം

പാർട്ടിയുടെ തൃശ്ശൂർ ജില്ലയിലെ മുതിർന്ന സഖാവും ബാനർ സാംസ്‌കാരിക സമിതിയുടെ സംസ്ഥാന സമിതി അംഗവുമായിരുന്ന അന്തരിച്ച ജി.അന്തിക്കാടിന്റെ 4-ാം ചരമവാർഷികദിനമായ ഒക്‌ടോബർ 15ന് ബാനർ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് അനുസ്മരണം നടത്തി.

ബാനർ സുഹൃത്തുക്കളും ജി.അന്തിക്കാടിന്റെ വിപുലമായ സാമൂഹ്യബന്ധങ്ങളും കുടുംബാംഗങ്ങളും സഖാക്കളും പൊതുജനങ്ങളുമടക്കം നിറഞ്ഞ സദസ്സിലാണ് പരിപാടി നടന്നത്. ജീവിച്ചിരുന്ന കാലത്ത് തന്റെ രചനകളൊന്നും സമാഹരിച്ച് പ്രസിദ്ധീകരിക്കാൻ താൽപര്യം കാട്ടാതിരുന്ന ജി.അന്തിക്കാടിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം, ‘എന്റെ സൂര്യൻ അസ്തമിക്കുന്നില്ല’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ.കെ.പി.ശങ്കരൻ നിർവ്വഹിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾഎന്ന വിഷയത്തിൽ ശ്രീ.പി.എൻ.ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി. കാസിം വാടാനപ്പിള്ളി, ടി.കെ.വാസുദേവൻ, ടി.കെ.സുധീർകുമാർ, വാസുദേവൻ അന്തിക്കാട്, പി.ജി.ജനാർദ്ദനൻ മാസ്റ്റർ, ജോയ് ചിറമേൽ, ദിനേശ് രാജാ, സുവർണ്ണലതടീച്ചർ, ഡോ.ചന്ദ്രശേഖരൻ, ഫ്രാൻസിസ് മണലൂർ, സി.എ.രവീന്ദ്രൻ, എന്നിവർ ജി.അന്തിക്കാടിനെ അനുസ്മരിച്ചു. ഡോ.പി.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു. എം.പ്രദീപൻ സ്വാഗതം ആശംസിച്ചു. സി.ആർ.ഉണ്ണികൃഷ്ണൻ നന്ദി രേഖപ്പെടുത്തി=

Share this