ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പ്രക്ഷോഭം

കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ദേശീയ തലത്തിൽ ആഹ്വാനം ചെയ്തിരിക്കുന്ന നവംബർ 9,10,11 തീയതികളിലായി ഡൽഹിയിൽ നടക്കുന്ന മഹാധർണ്ണ വിജയിപ്പിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ തൊഴിലാളി കൺവെൻഷൻ കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ നടന്നു.
എ.ഐ..ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സഖാവ് ജെ.ഉദയഭാനു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ സംയുക്ത സമിതി ജില്ലാ കൺവീനറും എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ സഖാവ് വി.പി.കൊച്ചുമോൻ ജില്ലയിലെ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.ഒ.ഹബീബ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, എസ്.ടി.യു ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി, എൻ.എൽ.സി സംസ്ഥാന സെക്രട്ടറി സാജു എം.ഫിലിപ്പ്, കെ.ടി.യു.സി(എം) ജില്ലാ സെക്രട്ടറി ജോസ് പുത്തൻകാല, യു.ടി.യു.സി ജില്ലാ സെക്രട്ടറി മുണ്ടക്കയം സോമൻ, ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു മഞ്ഞള്ളൂർ, വി.പി.ഇസ്മയിൽ, പി.ജെ.വർഗ്ഗീസ്, വി.ബി.ബിനു, പി.കെ.കൃഷ്ണൻ, ഒ.പി.എ സലാം, പി.കെ.സന്തോഷ്‌കുമാർ, ഹലീൽ റഹ്മാൻ എന്നിവരും പ്രസംഗിച്ചു.

Share this