പാഠപുസ്തകം യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം നടത്തണം -കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി.

സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ എന്ന് വിതരണം നടത്തുമെന്നുപോലും ഉറപ്പുപറയാതെ, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ പഠനം തകരാറിലാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എറണാകുളത്ത് ജനകീയപ്രതിരോധ സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രക്ഷാകര്‍തൃ-അദ്ധ്യാപക ബഹുജന സമരകമ്മിറ്റികള്‍ സംഘടിപ്പിച്ചുകൊണ്ട് സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ വിദ്യാഭ്യാസ സ്‌നേഹികള്‍ മുന്‍കൈയെടുക്കണമെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

പാഠപുസ്തകം യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം നടത്തണം

പാഠപുസ്തകം യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം നടത്തണം

മദ്യവിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപിനായര്‍ ഉല്‍ഘാടനം ചെയ്ത കൂട്ടായ്മയില്‍ ജനകീയ പ്രതിരോധ സമിതി ജില്ലാ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ജ്യോതികൃഷ്ണന്‍ മുഖ്യപ്രസംഗം നടത്തി. വി.പി.വില്‍സണ്‍(മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി), കെ.ഒ.സുധീര്‍(കെയുഎസ്ടിഒ), കെ.രജികുമാര്‍, രശ്മിരവി(എഐഡിഎസ്ഒ), ടി.കെ.സുധീര്‍കുമാര്‍, കെ.എസ്.ഹരികുമാര്‍(സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി), എന്‍.ആര്‍.മോഹന്‍കുമാര്‍, പഞ്ഞിമല ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ബി. അശോകന്‍ സ്വാഗതവും പി.എം.ദിനേശന്‍ നന്ദിയും പറഞ്ഞു.

Share this