ഭഗത്‌സിംഗ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

Spread our news by sharing in social media

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അനശ്വര രക്തസാക്ഷി ഭഗത് സിംഗിന്റെ രക്തസാക്ഷിദിനം ആചരിച്ചുകൊണ്ട് മാർച്ച് 23ന് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പൊതുയോഗങ്ങളും പ്രചാരണ പരിപാടികളും നടന്നു. എഐഡിഎസ്ഒയും എഐഡിവൈഒയും സംയുക്തമായാണ് ആചരണപരിപാടികൾ സംഘടിപ്പിച്ചത്.
തിരുവനന്തപുരം ജില്ലയിൽ പൂജപ്പുര ഭഗത് സിംഗ് പാർക്കിൽ നടന്ന അനുസ്മരണ സമ്മേളനം എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. വി.സുജിത്, എ.ഷൈജു, ഗോവിന്ദ് ശശി, കെ.പ്രവീൺ, ബി.എസ് എമിൽ എന്നിവർ പ്രസംഗിച്ചു.

കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ നടന്ന പൊതുസമ്മേളനത്തിൽ എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ മുഖ്യപ്രസംഗം നടത്തി. സഖാക്കൾ പി.പി. പ്രശാന്ത്കുമാർ, ട്വിങ്കിൾ പ്രഭാകർ, ജയകൃഷ്ണൻ, ആർ.രാഹുൽ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ നടന്ന ബൈക്ക് റാലി എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റ് അംഗം സഖാവ് ആർ.പാർത്ഥസാരഥി വർമ്മ ഉദ്ഘാനം ചെയ്തു. പൊതുയോഗം എഐഡിവൈഒ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ.കെ.ബിജു ഉദ്ഘാടനം ചെയ്തു. ആർ.അപർണ്ണ, ആർ.പ്രവീൺ, കെ.ബിമൽജി എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ടൗണിൽ നടന്ന പൊതുയോഗത്തിൽ എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി. സഖാക്കൾ ടി.മുരളി, അഡ്വ.എം.എ.ബിന്ദു, കെ.എ.വിനോദ് എന്നിവർ പ്രസംഗിച്ചു.
എറണാകുളം ജില്ലയിൽ തിരുവാങ്കുളത്ത് നടന്ന അനുസ്മരണയോഗത്തിൽ സഖാവ് എൻ.കെ.ബിജു മുഖ്യപ്രസംഗം നടത്തി. എം.ആർ.രാജീവൻ, കെ.പി.സാൽവിൻ, സി.ബി.അശോകൻ എന്നിവരും പ്രസംഗിച്ചു. സഖാവ് കെ.വി.സന്തോഷിന്റെ വിപ്ലവഗാനാവതരണവും ‘ലെജന്റ് ഓഫ് ഭഗത് സിംഗ്’ എന്ന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. അങ്കമാലി തുറവൂരിൽ എഐഡിവൈഒയും യുവ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സഖാവ് ഇ.വി.പ്രകാശ് മുഖ്യപ്രസംഗം നടത്തി. സെബിൻ സേവ്യർ, നിഥിൻ ബൈജു എന്നിവരും പ്രസംഗിച്ചു.

തൃശൂർ ജില്ലയിൽ മുളങ്കുന്നത്തുകാവിൽനടന്ന അനുസ്മരണ സമ്മേളനം സഖാവ് ടി.ജെ.ഡിക്‌സൺ ഉദ്ഘാടനം ചെയ്തു. സഖാക്കൾ യു.യു.സുബ്രഹ്മണ്യൻ, എം.പ്രദീപൻ, പി.എ.ജോഷ്വ, എ.എം.സുരേഷ്, സുകന്യ കുമാർ, സി.ഹണി എന്നിവർ പ്രസംഗിച്ചു. ചാവക്കാട് നടന്ന പൊതുയോഗം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് പി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. സഖാക്കൾ സി.ആർ.ഉണ്ണികൃഷ്ണൻ, സി.കെ.ശിവദാസൻ, പി.കെ.ധർമ്മജൻ, സി.വി.പ്രേംരാജ് എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിൽ കണ്ണൂർ ടൗണിൽ നടന്ന അനുസ്മരണയോഗം എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.സി.വിവേക്, രശ്മി രവി, അകിൽ മുരളി, അഡ്വ.ഇ.സനൂപ് എന്നിവർ പ്രസംഗിച്ചു.

Share this