യുവജന ദ്രോഹ നയങ്ങൾക്കെതിരെ എഐഡിവൈഒ സംസ്ഥാന കൺവൻഷൻ

Spread our news by sharing in social media

തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിൽ രഹിതരുടെ യോജിച്ച മുന്നേറ്റം വേണമെന്ന് സേവ് എജ്യുക്കേഷൻ കമ്മിറ്റി സെക്രട്ടറി എം.ഷാജർ ഖാൻ അഭിപ്രായപ്പെട്ടു.

വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികളും തൊഴിൽരഹിതരും ഈ സമരവേദിയിൽ ഒന്നിക്കണം. രാജ്യത്ത് സ്ഥിരം തൊഴിൽ ഇല്ലാതാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തോട് കണ്ണിചേർത്തുള്ള പ്രക്ഷോഭമായി ഇത് വളരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലില്ലായ്മക്കെതിരെ കോട്ടയത്ത് ലയൺസ് ക്ലബ്ബ് ഹാളിൽ എഐഡിവൈഒ സംഘടിപ്പിച്ച കൺവൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയുഎസ്ടിഒ സംസ്ഥാന പ്രസിഡന്റ് ജയ്‌സൺ ജോസഫ് മുഖ്യാതിഥി ആയിരുന്നു. എൻ.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് വിഷയാവതരണം നടത്തി, എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാവ് എൻ.ഹരികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാവ് ആൽബിൻ കെ.വിൽസൺ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നേതാവ് ഫാത്തിമ ബീവി, എഐഡിവൈഒ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി.പ്രശാന്ത് കുമാർ, ജില്ലാ പ്രസിഡന്റ് രജിത ജയറാം എന്നിവർ പ്രസംഗിച്ചു.

 

Share this