ലഹരി വിരുദ്ധ സംഗമം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ ഒരു മാസം നീണ്ടുനിന്ന ബോധവൽക്കരണ-സമര പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ജൂലൈ 26 ന് കുണ്ടറ മുക്കടയിൽ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു. മദ്യ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ പ്രസിഡന്റ് പി.ബി.രാജൻപിള്ള സംഗമം ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ മുന്നണി സർക്കാർ മദ്യത്തിന്റെ ലഭ്യത കൂട്ടുന്നതിനുവേണ്ടി നടത്തുന്ന പ്രചരണങ്ങൾ എല്ലാം കളവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജെ.താജുദ്ദീൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഷൈല കെ.ജോൺ, എ.ജയിംസ്, പിറവന്തൂർ ഗോപാലകൃഷ്ണൻ, ജി.ധ്രുവകുമാർ, കെ.ഒ.മാത്യുപണിക്കർ, ഷറഫ് കുണ്ടറ, ബി.രാമചന്ദ്രൻ, എൻ.വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

 

Share this