സഖാവ് ടി.കെ.ഭാസ്‌കരന് (ചാച്ചി) ലാല്‍സലാം

കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സംഘാടകനും കുറിച്ചി ലോക്കല്‍കമ്മിറ്റിയംഗവുമായ സഖാവ് ടി.കെ.ഭാസ്‌കരന്‍(80) കഴിഞ്ഞ ഡിസംബര്‍ 15-ന് കുറിച്ചി സര്‍ക്കാരാശുപത്രിയില്‍ വച്ച് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നിര്യാതനായി. ദരിദ്രകുടുംബത്തിന്റെ ഗൃഹനാഥനായിരുന്ന സഖാവ് കര്‍ഷകത്തൊഴിലാളിയായിരിക്കവെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ചങ്ങനാശ്ശേരി താലൂക്കിലെ തുരുത്തി പ്രദേശത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നതില്‍ വ്യാപൃതനായ സഖാവ് ടി.കെ.ഭാസ്‌കരന്‍ പാര്‍ട്ടിയംഗമാണെന്നത് അഭിമാനപൂര്‍വ്വം ഏതൊരു വേദിയിലും പറഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തനത്തിന് പ്രോത്സാഹനം നല്‍കിയ സഖാവിനെ സഖാക്കള്‍ പിതൃതുല്യനായിക്കണ്ട് ‘ചാച്ചി’ എന്നാണ് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്നത്. വാര്‍ദ്ധക്യത്തിന്റെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നിരവധി ബുദ്ധിമുട്ടുകള്‍ക്കിടയിലും മാതൃകാപരമായ പാര്‍ട്ടിപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയിരുന്നത്. രോഗക്കിടക്കയില്‍ വീഴുന്നതിന് തൊട്ടുമുമ്പുവരെയും വിശ്രമരഹിതമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പാര്‍ട്ടി കോട്ടയം ജില്ലാസെക്രട്ടറി സഖാവ് ജയ്‌സണ്‍ ജോസഫ് സഖാവിന് അന്തിമോപചാരം അര്‍പ്പിച്ചു.

Share this