ഐഎൻപിഎ വയനാട് ജില്ലാ കൺവൻഷൻ

inpa-wnd-shyla-kj.jpg
Share

വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വയനാട് ജില്ല കൺവൻഷൻ സുൽത്താൻ ബത്തേരി സെന്റ് ലൂദറൻസ് ഹാളിൽ വച്ച് നടന്നു. ഐഎൻപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ.ഷീല ഉദ്ഘാടനം ചെയ്തു. കോഴ്‌സ് പൂർത്തിയാക്കിയ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ജോലി ലഭിക്കാതെ നട്ടം തിരിയുമ്പോൾ, അവരുടെമേൽ ജപ്തി ഭീഷണി മുഴക്കി കോടതികയറ്റിക്കൊണ്ടിരിക്കുന്ന ബാങ്കുകളുടെ ദ്രോഹ നടപടികൾ അവസാനിപ്പിക്കുവാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കോർപ്പറേറ്റുകൾക്ക് പ്രതിവർഷം ഏഴ് ലക്ഷം കോടി രൂപ വീതം ഇളവുകൾ നൽകുന്ന സർക്കാർ, വിദ്യാഭ്യാസം ചെയ്യാനെടുത്ത ജനങ്ങളുടെ വായ്പാ ബാദ്ധ്യതകൾ ഏറ്റെടുക്കാത്തത് തികഞ്ഞ അധാർമ്മികതയാണെന്നും അവർ പറഞ്ഞു. എൻ.കെ.ഐസക് അദ്ധ്യക്ഷത വഹിച്ചു. വി.കെ.സദാന്ദൻ, പി.കെ.ഭഗത്, എ.സി.തോമസ്, കെ.സി.ജോയ്, വി.കെ.ജോസ്, സെലിൻ സെബാസ്റ്റ്യൻ, ടി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. ദേവസ്യ പുറ്റനാൽ സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു. മേയ് 17ന് കളക്‌ട്രേറ്റ് മാർച്ചും ധർണ്ണും നടത്താൻ കൺവൻഷൻ തീരുമാനിച്ചു

 

Share this post

scroll to top