കുട്ടികളുടെ 22ാം സംസ്ഥാനതല ത്രിദിന ക്യാംപ്

പ്രചോദന കുട്ടികളുടെ പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത്‌ കുട്ടികളുടെ സംസ്ഥാനതല ത്രിദിന ക്യാമ്പിന്‌ തിരുവല്ല കാവുംഭാഗം പ്രിന്‍സ്‌ മാര്‍ത്താണ്ഡവര്‍മ്മ യു.പി.സ്‌കൂളില്‍ തുടക്കം കുറിച്ചു.

രാവിലെ 9 മണിക്ക്‌ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ക്യാമ്പിന്റെ ഔപചാരികമായ ഉദ്‌ഘാടനം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ്‌ സി.കെ.ലൂക്കോസ്‌ നിര്‍വ്വഹിച്ചു. ചരി്രതത്തില്‍ നിന്നും മഹദ്‌വ്യക്തികളെയും അവരുടെ ജീവിത മാതൃകകളെയും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളിലെല്ലാം മാനവരാശിക്ക്‌ മുന്നോട്ടുപോകാന്‍ സംഭാവന നല്‍കിയ മഹാരഥന്മാരെ പഠിക്കുന്നത്‌ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ഇന്നത്തെ തലമുറക്ക്‌ കൂടുതല്‍ കരുത്ത്‌ നല്‍കും- അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

  • Juniors

ക്യാമ്പ്‌ സംഘാടക സമിതി കണ്‍വീനര്‍ ശ്രീ. ജി.എസ്‌.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി അംഗങ്ങളായ ജയ്‌സണ്‍ ജോസഫ്‌, മിനി കെ.ഫിലിപ്പ്‌, കോംസമോള്‍ സംസ്ഥാന സെക്രട്ടറി മേധ സുരേന്ദ്രനാഥ്‌, എസ്‌.രാജീവന്‍, വി.കെ.സദാനന്ദന്‍, ടി.കെ.സുധീര്‍കുമാര്‍ തുടങ്ങിയവരും പ്രസംഗിച്ചു.

തുടര്‍ന്ന്‌ ക്യാമ്പംഗങ്ങള്‍ ഓരോരുത്തരുത്തരായി വേദിയില്‍ വന്ന്‌ സ്വയംപരിചയപ്പെടുത്തി.

രാവിലെ വ്യായാമപരിശീലനം നടന്നു. ജൂനിയര്‍, സീനിയര്‍ എന്ന്‌ ഗ്രൂപ്പ്‌ തിരിച്ചുനടത്തപ്പെട്ട ക്ലാസ്സുകളില്‍ ഹെലന്‍കെല്ലര്‍, ശ്രീനാരായണഗുരു തുടങ്ങിയവരെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തി.
ഉച്ചഭക്ഷണത്തിനുശേഷം സംഗീതം, നാടകം, ചിത്രരചനാ ശില്‍പ്പശാലകളും നടന്നു. കുട്ടികള്‍ക്ക്‌ ആവേശകരമായി മാറിയ ഗെയിംസും തുടര്‍ന്ന്‌ നടന്നു.

Share this