ഖാദർ കമ്മിഷൻ ചർച്ച: കബളിപ്പിക്കൽ എ.ഐ.ഡി.എസ്.ഒ ചർച്ച ബഹിഷ്‌കരിച്ചു. 

Share

ഖാദർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി ഇന്ന് വിളിച്ചുചേർത്ത വിദ്യാർത്ഥിസംഘടനാപ്രതിനിധികളുടെ യോഗം കബളിപ്പിക്കൽ ആണെന്ന് എ.ഐ.ഡി.എസ്.ഒ കുറ്റപ്പെടുത്തി. ചർച്ച  ബഹിഷ്‌കരിച്ചു.

ഖാദർ കമ്മിഷൻ റിപ്പോർട്ടിന്റെ മൂന്നും നാലും നിർദ്ദേശങ്ങൾ മാത്രം എടുത്തു ചർച്ച ചെയ്യുകയും മറ്റ് കാര്യങ്ങൾ യോഗത്തിൽ മറച്ചുവെച്ച് കബളിപ്പിക്കുകയുമാണുണ്ടായത്. ഖാദർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പ് തന്നെ, മുഖ്യമന്ത്രി നിയമസഭയിൽ സ്‌കൂൾ ഏകീകരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹയർസെക്കണ്ടറി മേഖലയെ സ്‌കൂൾ വിദ്യാഭ്യാസവുമായി ഏകീകരിക്കുന്നതിലൂടെ ഹയർസെക്കണ്ടറിയെ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

ഡി.പി.ഐ, എ.ഇ.ഒ, ഡി.ഇ.ഒ തുടങ്ങിയ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭരണനിർവ്വഹണ സംവിധാനങ്ങളെ ഇല്ലാതാക്കി ത്രിതല പഞ്ചായത്ത് തലങ്ങളിലെ സമിതികൾ വഴി വിദ്യാഭ്യാസത്തെ വികേന്ദ്രീകരിയ്ക്കുകയാണ്. സ്‌കൂൾ വിദ്യാഭ്യാസത്തെ തകർത്ത ഡി.പി.ഇ.പി, എസ്.എസ്.ഒ പദ്ധതികളുടെ അജണ്ടയാണ് ഖാദർ കമ്മിഷൻ വഴി നടപ്പിലാക്കുന്നതെന്ന് എ.ഐ.ഡി.എസ്.ഒ നേതാക്കൾ ചൂണ്ടിക്കാട്ടി. എ.ഐ.ഡി.എസ്.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഷൈജു, സെക്രട്ടേറിയറ്റംഗം ആർ.അപർണ്ണ, ജില്ലാ സെക്രട്ടറി ഗോവിന്ദ് ശശി എന്നിവരാണ് ചർച്ച ബഹിഷ്‌കരിച്ചത്

Share this post

scroll to top