മുബൈയില്‍ മാധ്യമ പ്രവര്‍ത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിനെതിരെ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

Spread our news by sharing in social media

കൊല്ലം. 

എഐഎംഎസ്‌എസ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി ഷൈല കെ ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. മുബൈയില്‍ മാധ്യമ പ്രവര്‍ത്തകയും, ജാര്‍ഖണ്ഡില്‍ വനിതാ പോലീസും കൂട്ടബലാത്സംഗത്തിനിരയായത്‌ ഒരു മേഖലയിലും സ്‌ത്രീകള്‍ നമ്മുടെ രാജ്യത്ത്‌ സുരക്ഷിതരല്ല എന്നത്‌ വെളിവാക്കുന്നു എന്ന്‌ ഷൈല കെ ജോണ്‍ പറഞ്ഞു. ഡല്‍ഹി സംഭവത്തെത്തുടര്‍ന്ന്‌ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ വളന്നിട്ടും സര്‍ക്കാര്‍ എത്രമാത്രം നിഷ്‌ക്രിയരാണെന്ന്‌ തുടന്നു നടന്നിട്ടുള്ള സംഭവങ്ങള്‍ കാണിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ്‌ ജെ.എസ്‌ വര്‍മ്മാ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്നും, രാജ്യത്ത്‌ സ്‌ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റെ ട്വങ്കില്‍ പ്രഭാകരന്‍, സെക്രട്ടറി എസ്‌ ഷൈലജ, വൈ.പ്രസിഡന്റ്‌ മേരി പ്രസന്ന, ജോ. സെക്രട്ടറി ശ്രീജയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശാസ്‌താംകോട്ട

സ്‌ത്രീ സുരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ശാസ്‌താംകോട്ടയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ എഐഎംഎസ്‌എസ്‌ സംസ്ഥാന സെക്രട്ടറി ഷൈല കെ ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജയനാഥ്‌, ശ്രീമതി സൗദാമിനി, ട്വങ്കിള്‍ പ്രഭാകരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആലപ്പുഴ

Alpy Mss for webഎഐഎംഎസ്‌എസ്‌, എഐഡിവൈഒ യുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഡിവൈഒ ജില്ലാ സെക്രട്ടറി കെ ആര്‍ ശശി ഉദ്‌ഘാടനം ചെയ്‌തു. എഐഎംഎസ്‌എസ്‌ ജില്ലാ സെക്രട്ടറി ഷീല കെ ജെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എംഎ ബിന്ദു, ഉഷാകുമാരി തടങ്ങിയവര്‍ പ്രസംഗിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന്‌ ടി ആര്‍ രാജിമോള്‍, ഗായത്രി സ്വാമിനാഥ്‌, തത്ത ഗോപിനാഥ്‌, മൈന ഗോപിനാഥ്‌, ഷിജിമോന്‍, ബിജു സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

തൃശൂര്‍

എഐഎംഎസ്‌എസ്‌, എഐഡിവൈഒ സംയുക്തമായി കൊടുങ്ങല്ലൂരില്‍ പ്രതിഷേധപ്രകഡനവും യോഗവും നടത്തി. എഐഎംഎസ്‌എസ്‌ ജില്ല പ്രസിഡന്റ്‌ ആര്‍ സുനിത ഉദ്‌ഘാടനം ചെയ്‌തു.

Kodungallur mss

ഡിവൈഒ ജില്ലാ കമ്മിറ്റിയംഗം സുരേഷ്‌ അദ്ധ്യക്ഷത വഹിച്ചു.എഐഎംഎസ്‌എസ്‌ ജില്ലാ സെക്രട്ടറി സുജ, കൃഷ്‌ണകുമാര്‍ ജടങ്ങിയവര്‍ പ്രസംഗിച്ചു സഖാക്കള്‍ കെ വി ബന്നി, മായ ശ്രീജാ നന്ദന്‍, സജീവന്‍, വിനോദ്‌ രാജീവന്‍ തുടങ്ങിയവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

കോഴിക്കോട്‌

എസ്‌ യു സി ഐ(സി) ജില്ലാ കമ്മിറ്റിയുടെയും എഐഎംഎസ്‌എസ്‌ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കോഴിക്കോട്‌ ടൗണില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. എസ്‌.യു.സി.ഐ(ഐ) ജില്ലാ സെക്രട്ടറി എ ശേഖര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. എഐഡിവൈഒ ജില്ലാ കമ്മിറ്റിയംഗം അഡ്വ.ടി.ജെ ഡിക്‌സണ്‍, എഐഎംഎസ്‌എസ്‌ കണ്‍വീനര്‍ കെ.പി സുബൈദ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകടനത്തിന്‌ ജ്യോതിപ്രകാശ്‌, പി.കെ തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോട്ടയം

സ്‌ത്രീ സുരക്ഷാമുന്നേറ്റത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ എസ്‌ ശശികലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തല്‍ പ്രൊഫ. പിഎന്‍ തങ്കച്ചന്‍, സിസ്റ്റര്‍ കൊച്ചു റാണി തടങ്ങിയവര്‍ പ്രസംഗിച്ചു. സ്വെറ്റ്‌ലാനാ ശേഖര്‍ പ്രതിജ്ഞ ചോല്ലിക്കൊടുത്തു.

എറണാകുളം

വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീപീഡനങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപ്രാപ്‌തമാണെന്ന്‌ പ്രൊഫ. കെ. അരവിന്ദാക്ഷന്‍ പറഞ്ഞു. മുബൈയില്‍ മാധ്യമ പ്രവര്‍ത്തക കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സ്‌ത്രീ സുരക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ മേനകയില്‍ സംഘടിപ്പിച്ച ജാഗ്രതാ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്രീപീഡനങ്ങള്‍ക്കെതിരെ നിരവധി നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്‌. അവ കൃത്യമായി നടപ്പിലാക്കിയാല്‍ തന്നെ ഒരുപരിധിവരെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ കഴിയും. എന്നാല്‍ ആ രീതിയിലുള്ള ഒരു നീക്കവും സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജനങ്ങള്‍ ഈ അനീതിക്കെതിരെ ജാഗരൂകരാകുകയും ജനകീയസമിതികളില്‍ സംഘടിച്ചുകൊണ്ട്‌ ബഹുജനസമരിങ്ങള്‍ സംഘടിപ്പിച്ചാല്‍ മാത്രമേ ഇതിന്‌ പരിഹാരമുണ്ടാകുകയുള്ളു.

അഖിലേന്ത്യാ മഹിളാസാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ശ്രീമതി ഷൈല കെ ജോണ്‍ അദ്ധ്യക്ഷത വഹിച്ച ജാഗ്രതാ കൂട്ടായ്‌മയില്‍ ടി.കെ സുധീര്‍കുമാര്‍ (എസ്‌.യു.സ.ഐ കമ്മ്യൂണിസ്റ്റ്‌ ജി. സെ) കെ.എസ്‌ ഹരികുമാര്‍(ജനകീയ പ്രതിരോധ സമിതി) അഡ്വ. ബി.കെ രാജഗോപാല്‍, ജ്യോതി നാരയണന്‍, സ്‌ത്രീസുരക്ഷാ സമിതി ജില്ലാ നേതാക്കളായ കെ.പി ശാന്തകുമാരി, ലൈലാ റഷീദ്‌, വിലാസിനി ടീച്ചര്‍, സുധീര്‍ കെ.ഒ(എഐഡിവൈഒ) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.കെ ഉഷ സ്വാഗതവും കെ.കെ ശോഭ കൃതജ്ഞതയും രേഖപ്പെടുത്തി.

Share this