ഖുദിറാം ബോസ് രക്തസാക്ഷിത്വ ദിനാചരണം

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല രക്തസാക്ഷി ഖുദിറാം ബോസിന്റെ 106-ാം രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ആഗസ്റ്റ് 11 ന് നടന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിലെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തെ തുടര്‍ന്ന് വിചാരണചെയ്ത് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ രക്തസാക്ഷിയാണ് 19 വയസ്സുകാരനായിരുന്ന ഖുദിറാം ബോസ്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണ്. ഭരണാധികാരികള്‍ ബോധപൂര്‍വ്വം ഈ ചരിത്രം മറച്ചുവച്ചിരിക്കുകയാണെന്ന് ദിനാചരണയോഗം ഉദ്ഘാടനംചെയ്ത് സംസാരിച്ച എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് സ.ടി.കെ.സുധീര്‍കുമാര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ അപലപിക്കുക പോലും ചെയ്യാത്ത കേന്ദ്രത്തിലെ നരേന്ദ്ര മോദി ഗവണ്‍മെന്റ് നമ്മുടെ മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിന് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എ.ഐ.ഡി.വൈ.ഒ ജില്ലാ കമ്മിറ്റിയംഗം എസ്.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സഖാക്കള്‍ പി.പി.പ്രശാന്ത്കുമാര്‍, കെ.മഹേഷ്, ജി.സതീശന്‍, എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) കൊട്ടാരക്കര ലോക്കല്‍ കമ്മിറ്റിയംഗം സ. ഇ.കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share this