നേതാജി ജന്മദിനാചരണ സമ്മേളനം ചമ്പക്കുളത്ത്

ചമ്പക്കുളം
27.1.15

ഓള്‍ ഇന്‍ഡ്യാ ഡമോക്രറ്റിക്ക് സ്റ്റുഡന്റസ് ഓര്‍ഗനൈസെഷന്റെയും(എ.ഐ.ഡി.എസ്.ഒ) ഓള്‍ ഇന്‍ഡ്യാ ഡമോക്രറ്റിക്ക് യൂത്ത് ഓര്‍ഗനൈസെഷന്റെയും( എ.ഐ.ഡി.വൈ.ഒ) സംയുക്താഭിമുഖ്യത്തില്‍ ചമ്പക്കുളം ബസ് സ്റ്റാന്റിനു സമീപം നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാചരണ സമ്മേളനം നടന്നു.എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് എന്‍.കെ.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.നേതാജിയുടെ മരണത്തെ സംബന്ധിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജല്പന്നങ്ങളല്ല, അദ്ദേഹത്തിന്റെ സഹവര്‍ത്തികളായിരുന്ന ഹബീബ് റഹ്മാന്റെയും എസ്.എ. അയ്യരും വിമാനഅപകടത്തില്‍ അദ്ദേഹം മരണപ്പെട്ടുവെന്ന ദൃക്‌സാക്ഷ്യമാണ് വിശ്വാസ്യമായുള്ളത്.്‌നേതാജി എന്നും ബഹുമാനപുര്‍വ്വം വീക്ഷിച്ചിരുന്ന സോവിയേറ്റ് വ്യവസ്ഥിതിയെയും സ്റ്റാലിനെയും അപകീര്‍ത്തിപ്പടുന്ന വര്‍ഗ്ഗീയ ഫാസ്സിസ്റ്റ് ശക്തികളുടെ നീക്കം അപലനീയമാണ്.സ്വാതന്ത്ര്യസമരത്തില്‍ യാതോരു പങ്കും വഹിക്കാതിരുന്ന ജനസംഘത്തിന്റെ പിന്‍മുറക്കാരും അര്‍ എസ ്എസും നടത്തുന്ന കപടപ്രചാരണങ്ങള്‍ നേതാജി ഉയര്‍ത്തിയ മതേതര കാഴ്ചപ്പാടുകള്‍ക്ക#് വിരുദ്ധമാണ്- അദ്ദേഹം പറഞ്ഞു.എ.ഐ.ഡി.എസ്.ഒ ജില്ലാ കൗണ്‍സില്‍ അംഗം അഖില്‍മോന്‍.എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഐ.ഡി.വൈ.ഒ ജില്ലാ സെക്രട്ടറി കെ.ആര്‍. ശശി,എ.ഐ.ഡി.എസ്.ഒ ജില്ലാ ട്രഷറര്‍ ആര്‍.അപര്‍ണ,നേതാജിഫോറം കുട്ടനാട് ചാപ്റ്റര്‍ ഇന്‍ചാര്‍ജ് എന്‍.ടി.കുഞ്ഞുമോന്‍, എ.ഐ.ഡി.എസ്.ഒ കുട്ടനാട് മേഖലാ കമ്മിറ്റി അംഗങ്ങളായ മെര്‍വിന്‍ ആന്റണി, അമല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. നേതാജി ആന്റ് ഫ്രീഡം സ്ട്രഗിള്‍ എന്ന ഡോക്യുമെന്ററി പ്രകാശനവും നടന്നു.

Share this