ബീഹാറിൽ പിഞ്ചുകുഞ്ഞുങ്ങൾ പനി ബാധിച്ചു മരിക്കുന്ന സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന  നിഷ്‌ക്രീയതത്തിനെതിരെ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രതിഷേധ പ്രകടനം നടത്തി.

Spread our news by sharing in social media

നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങൾ പനി ബാധിച്ചു മരിക്കുന്ന ബീഹാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവർത്തിക്കുന്ന ക്രൂരമായ നിഷ്‌ക്രീയതത്തിനെതിരെ മനുഷ്യമനസാക്ഷി ഉണരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും, മസ്തിഷ്ക ജ്വരം ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാനുള്ള സത്വരനടപടികൾ കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്. യു. സി. ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനാനന്തരം ജില്ലാ കോടതി പാലത്തിനു സമീപം നടന്ന പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം ടി.മുരളി ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം കെ പി മനോഹരൻ, ബി ഭദ്രൻ
എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.കെ പ്രഭാഷ് എ.ഐ.ഡി.വൈ.ഒ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ആർ രാജിമോൾ എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ലോക്കൽ കമ്മിറ്റി അംഗം ടി. ഷിജിൻ എന്നിവർ പ്രസംഗിച്ചു

 

 

Share this