എഐഡിഎസ്ഒ സംഘടിപ്പിച്ച അഖിലേന്ത്യാ വിദ്യാര്‍ത്ഥി ക്യാമ്പ്

Spread our news by sharing in social media

എഐഡിഎസ്ഒ അഖിലേന്ത്യാ ക്യാമ്പ് ഡിസംബര്‍ 31 ജനുവരി 1,2,3 തീയതികളിലായി ജാര്‍ഖണ്ഡിലെ ഘാട്ട്‌സിലയില്‍ മാര്‍ക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ്‌ഘോഷ് സ്റ്റഡീസെന്ററില്‍ നടന്നു. 22 സംസ്ഥാനങ്ങളില്‍നിന്നായി 600 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് ക്യാമ്പിലെ മുഖ്യാതിഥിയായിരുന്നു. സാമൂഹിക കടമകളേറ്റെടുക്കാന്‍ അദ്ദേഹം പ്രതിനിധികളോട് ആഹ്വാനം ചെയ്തു.
ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സൗമിത്രോ ബാനര്‍ജി ക്യാമ്പില്‍ ശാസ്ത്ര സംബന്ധിയായ ചര്‍ച്ച നയിച്ചു.
എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് കമല്‍ സെയിന്‍, ജനറല്‍ സെക്രട്ടറി സഖാവ് അശോക് മിശ്ര തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മാര്‍ക്‌സിസം, ചരിത്രം, ശാസ്ത്രം, ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ സവ്യസാചി നോവല്‍ എന്നിവ ക്യാമ്പിലെ ചര്‍ച്ചാവിഷയങ്ങളായിരുന്നു.
കേരളത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് ഇ.എന്‍.ശാന്തിരാജ്, സെക്രട്ടറി സഖാവ് ബിനു ബേബി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 25 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് അഖിലേന്ത്യാ വിദ്യാര്‍ത്ഥി പ്രതിനിധികളോട് സംസാരിക്കുന്നു. വേദിയില്‍ എഐഡിഎസ്ഒ അഖിലേന്ത്യാ നേതാക്കള്‍

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് അഖിലേന്ത്യാ വിദ്യാര്‍ത്ഥി പ്രതിനിധികളോട് സംസാരിക്കുന്നു. വേദിയില്‍ എഐഡിഎസ്ഒ അഖിലേന്ത്യാ നേതാക്കള്‍

Share this