എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നയിച്ച സെക്രട്ടേറിയറ്റ് ധര്‍ണ്ണയും രാജ്ഭവന്‍മാര്‍ച്ചും

Spread our news by sharing in social media

കുത്തകകള്‍ക്കുവേണ്ടിയുള്ള മോദിഭരണത്തിനും സംസ്ഥാനത്തെ ജനദ്രോഹദുര്‍ഭരണത്തിനുമെതിരെ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നയിച്ച സെക്രട്ടേറിയറ്റ് ധര്‍ണ്ണയും രാജ്ഭവന്‍മാര്‍ച്ചും
(Brief translation in English given in the last part)

കുത്തകകളെ വളര്‍ത്തുന്ന, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ പിന്‍വലിക്കുക, റെയില്‍വേ-പ്രതിരോധ-ഇന്‍ഷുറന്‍സ്-വൈദ്യുതി മേഖലകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കുത്തകകള്‍ക്കുവേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിബില്‍ ഉപേക്ഷിക്കുക, മത്സ്യമേഖലയെ കുത്തകകള്‍ക്ക് തീറെഴുതുന്ന മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തളളിക്കളയുക, വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ വര്‍ഗ്ഗീയവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ജീവല്‍പ്രധാനങ്ങളായ 25 ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 10-ന് നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണയും രാജ്ഭവന്‍മാര്‍ച്ചും ജനാധിപത്യ ബഹുജനസമരങ്ങള്‍ക്ക് ദിശാസൂചകമായ ഒന്നായി. കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനവ്യാപകമായി നടന്നുവന്ന പ്രചാരണപരിപാടികളെത്തുടര്‍ന്ന് നടന്ന സമരപരിപാടിയില്‍ വലിയൊരു വിഭാഗം സ്ത്രീകളുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള രണ്ടായിരത്തോളം ജനങ്ങള്‍ പങ്കെടുത്തു. സമരത്തിന് മുന്നോടിയായി പ്രചാരണത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി നൂറുകണക്കിന് കവലയോഗങ്ങളും നിരവധി പൊതുയോഗങ്ങളും നടന്നു. സമരത്തിനാധാരമായ ഡിമാന്റുകള്‍ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട യൂണിറ്റി മാസികയുടെ പ്രത്യേകപതിപ്പിന്റെ ആയിരക്കണക്കിന് കോപ്പികളും പതിനായിരക്കണക്കിന് ലഘുലേഖകളും വിതരണം ചെയ്യപ്പെട്ടു. അദ്ധ്വാനിച്ചുജീവിക്കുന്ന ജനങ്ങള്‍ കക്ഷിരാഷ്ട്രീയപരിഗണനകള്‍ക്കതീതമായി എവിടെയും ഈ പ്രചാരണപരിപാടികളുമായി ഹൃദയപൂര്‍വ്വം സഹകരിക്കുകയുണ്ടായി.
SONY DSC
ഏപ്രില്‍ 10 രാവിലെ പത്തുമണിയാകുന്നതിനും വളരെ മുമ്പുതന്നെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. പത്തുമണിക്ക് ധര്‍ണ്ണ ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ സഖാവ് സി.കെ.ലൂക്കോസ് സമരപരിപാടി ഉല്‍ഘാടനം ചെയ്തു. ശക്തമായ ജനാധിപത്യ ബഹുജനപ്രക്ഷോഭങ്ങളുടെ അഭാവം മുതലെടുത്തുകൊണ്ടാണ് കേന്ദ്രത്തിലെ മോദിഗവണ്മെന്റ് ഇത്രയും തുറന്ന് കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലവും ജനദ്രോഹകരവുമായ നടപടികള്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത തൊഴിലവകാശങ്ങള്‍ ഒറ്റയടിക്ക് നിഷേധിക്കുന്ന തരത്തിലുള്ള ഭേദഗതികളാണ് മോദിഗവണ്മെന്റ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഐതിഹാസികമായ നന്ദിഗ്രാം സമരത്തെത്തുടര്‍ന്ന് കേന്ദ്രഗവണ്മെന്റ് ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ വരുത്തിയ ജനാനുകൂലമായ മാറ്റങ്ങളെയെല്ലാം കുത്തകകള്‍ക്കുവേണ്ടി മാറ്റിയെഴുതാനാണ് ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി കൊണ്ടുവരുന്നത്. സ്വദേശ-വിദേശ കുത്തകകള്‍ക്ക് വിടുപണിചെയ്തുകൊണ്ട് മോദിഗവണ്മെന്റ് നടത്തുന്ന ജനദ്രോഹത്തിനെതിരെ യോജിച്ച ജനകീയസമരങ്ങള്‍ വളര്‍ന്നുവരുന്നത് തടയാന്‍ വേണ്ടി ഭ്രാന്തമായ വര്‍ഗ്ഗീയവികാരം കുത്തിപ്പൊക്കി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. ആത്യന്തികമായി ഈ ജീര്‍ണ്ണിച്ച മുതലാളിത്ത വ്യവസ്ഥിതിയെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ രോഷത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മോദിഗവണ്മെന്റ് നാടിനെ സമ്പൂര്‍ണ്ണമായ ഫാസിസ്റ്റ് വാഴ്ചയിലേയ്ക്ക് നയിക്കാന്‍ ശ്രമിക്കുന്നു. ഈ വിപത്തിനെതിരെ ഇടതു-ജനാധിപത്യ ശക്തികളുടെ യോജിച്ച പോരാട്ടം വളര്‍ന്നുവരേണ്ടത് അടിയന്തിരാവശ്യകതയായിരിക്കുന്നു – സ.സി.കെ.ലൂക്കോസ് പറഞ്ഞു.
കേരളത്തില്‍ ഇന്നോളം കേട്ടുകേഴ്‌വിയില്ലാത്തത്ര ഭീകരമായ അഴിമതിയില്‍ ആറാടിനില്‍ക്കുകയാണ് യുഡിഎഫ് ഗവണ്മെന്റ്. ജനവിരുദ്ധതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് മത്സരിക്കുകയുമാണവര്‍. അധികാരത്തിലിരിക്കാന്‍ ധാര്‍മ്മികാവകാശം നഷ്ടപ്പെട്ട സര്‍ക്കാരാണിത്. ശക്തമായ ജനാധിപത്യ ബഹുജനപ്രക്ഷോഭം ഈ സര്‍ക്കാരിനെതിരെ വളര്‍ത്തിയെടുക്കേണ്ടത് അടിയന്തിരാവശ്യകതായിരിക്കുന്നു. എന്നാല്‍ ഏറ്റവും സംസ്‌കാരശൂന്യമായ പ്രഹസനങ്ങള്‍ നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന എല്‍ഡിഎഫ് ഫലത്തില്‍, ജനങ്ങളെ സമരപാതയില്‍ നിന്നകറ്റുകയാണ ്- സ.സി.കെ.ലൂക്കോസ് പറഞ്ഞു. ഉയര്‍ന്ന സംസ്‌കാരത്തിലും പ്രബുദ്ധതയിലും അധിഷ്ഠിതമായ ജനാധിപത്യസമരം വളര്‍ത്തിയെടുക്കാന്‍ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി നടത്തിവരുന്ന പ്രയത്‌നങ്ങളെ പിന്തുണയ്ക്കാന്‍ അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.
SONY DSC
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനസെക്രട്ടേറിയറ്റംഗവും ഇടതുപക്ഷ ഐക്യമുന്നണി കണ്‍വീനറുമായ സ.വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇടതുപക്ഷ ഐക്യമുന്നണിയിലെ ഘടകകക്ഷികളുടെ നേതാക്കള്‍ സമരസഖാക്കളെ അഭിവാദ്യം ചെയ്തു. ആര്‍എംപി സംസ്ഥാനസെക്രട്ടറി സ.എന്‍.വേണു സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചും എംസിപിഐ(യു) സംസ്ഥാനനേതാക്കളിലൊരാളായ സ.സി.ശ്രീനിവാസദാസ് രാജ്ഭവനു മുന്നില്‍ വച്ചും അഭിവാദ്യപ്രസംഗം നടത്തി. എസ്‌യുസിഐ (സി) സംസ്ഥാനസെക്രട്ടേറിയറ്റംഗം സ.ജി.എസ്. പത്മകുമാര്‍, എഐയുറ്റിയുസി സംസ്ഥാനസെക്രട്ടറി സ.വി.കെ.സദാനന്ദന്‍, എഐഡിവൈഒ സംസ്ഥാനപ്രസിഡന്റ് സ.ടി.കെ.സുധീര്‍കുമാര്‍, എഐഎംഎസ്എസ് സംസ്ഥാനസെക്രട്ടറി സ.ഷൈല കെ.ജോണ്‍, എഐഡിഎസ്ഒ സംസ്ഥാനപ്രസിഡന്റ് സ.ഇ.എന്‍.ശാന്തിരാജ് എന്നിവരും സെക്രട്ടേറിയറ്റ് ധര്‍ണ്ണയെ അഭിവാദ്യം ചെയ്തു.
തുടര്‍ന്ന് രാജ്ഭവന്‍ മാര്‍ച്ച് ആരംഭിച്ചു. സ.സി.കെ.ലൂക്കോസും സ.വി.വേണുഗോപാലും ഇതര സംസ്ഥാനകമ്മിറ്റിയംഗങ്ങളും മാര്‍ച്ചിന് നേതൃത്വം നല്‍കി. രാജ്ഭവന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് അവിടെ നടന്ന പ്രതിഷേധയോഗത്തെ പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റംഗം സ.ജയ്‌സണ്‍ ജോസഫ് അഭിസംബോധന ചെയ്തു. സമരത്തിലുയര്‍ത്തിയ 25 ഡിമാന്റുകളും ഉന്നയിച്ചുകൊണ്ട് താഴെത്തലം മുതല്‍ ജനകീയ സമരസമിതികള്‍ രൂപീകരിച്ചുകൊണ്ട് സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയത്തോടെയാണ് സമരപരിപാടിക്ക് വിരാമമിട്ടത്.

SUCI (C) Kerala State Committee organises protest movement against the
pro-corporate, anti-people Modi government and the corrupt UDF government in the state.
Under the banner of SUCI(C) Kerala State Committee about two thousand people
from all walks of life rallied in a Secretariat Dharna and Rajbhavan March on 10th April 2015. The protest movement was organised raising 25 burning demands of the common people. The demands includes inter alia withdrawal of out and out anti-people Central and State budgets, scrapping of anti-farmer amendment of land acquisition act, scrapping of anti-labour amendments of labour and ID acts, stop communalisation of education and culture, stop price rise of drugs, curtail prices of petroleum products in proportion to the fall in the price of crude oil in international market etc. The programme was in culmination of a month long campaign in all the districts of the state during which hundreds of street corner meetings were organised and thousands of copies of Unity supplement and leaflets were distributed among the people. Toiling people cutting across party affiliation eagerly listened to the speeches and lent whole hearted support to our endeavour by liberally contributing to the fighting fund.
On 10th April well before the scheduled time of 10 am people assembled before the secretariat, a good number of them being women. At 10 am the Dharna started.
Com.C.K.Lukose, CC member and state secretary of the party inaugurated the
programme. Com.C.K.Lukose said that it is taking advantage of the absence of a
powerful democratic mass movement in the country that the Modi government is openly resorting to anti-working class and anti-peasant amendments to labour laws and land acquisition laws to please the corporate houses. And it is in the interest of the most reactionary ruling capitalist class that the Modi government is out to lead the country to all out fascism by fomenting communal passion and destroying the logical mind in society and dehumanising the young generation by planned attack on culture. When it is of paramount importance to develop powerful democratic mass movement against the anti-people policies and measures of both the central and the out and out corrupt state government the opposition LDF in Kerala under the leadership of CPI(M) is doing great harm to the cause of people’s movement. By indulging in vulgar actions inside the assembly and also in the streets the leaders of the opposition are scaring people away from taking active part in democratic movements. It is the Left United Front of SUCI(C), RMP and MCPI(U) which alone upholds the banner of leftism and democratic movements in the state – Com.Lukose said. He called upon the people to get organised in their own struggle committees from the grass root level to build up sustained movements to safeguard democratic rights by resisting the attacks of pro-corporate anti-people
governments at the centre and state.
Com.V.Venugopal, state secretariat member of SUCI(C) presided over the dharna which was also addressed by Com.N.Venu, state secretary, RMP. Comrades G.S.Padmakumar (state secretariat member of SUCI(C)), V.K.Sadanandan (state secretary, AIUTUC), T.K.Sudhirkumar (state president, AIDYO), Shyla K.John (state secretary, AIMSS) and E.N.Santhiraj (state president, AIDSO) also spoke. After the Dharna a well disciplined and spirited procession started towards the Rajbhavan which was blocked by the police near the Rajbhavan. There a meeting was held which was addressed by Com.Jaison Joseph, state secretariat member of SUCI(C) and Com.Srinivasadas, state committee member of MCPI(U).The programme ended with spirited shouting of slogans highlighting the 25 demands and a call to the people to get united for unleashing a tide of
mighty mass movement throughout the land.

Share this