എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഭീമമായ ഭൂമിരജിസ്‌ട്രേഷൻഫീസ് വർദ്ധനവ് പിൻവലിക്കുക

Spread our news by sharing in social media

 

ഭാഗപത്രം, ഒഴിമുറി, ഇഷ്ടദാനം, ധനനിശ്ചയം തുടങ്ങിയ വിഭാഗങ്ങളിലുളള ഭൂമിരജിസ്‌ട്രേഷന് മുദ്രപ്പത്രവില മൂന്നിരട്ടിയായി വർദ്ധിപ്പിക്കുകയും, രജിസ്‌ട്രേഷൻഫീസ് ഇരട്ടിയായി വർദ്ധിപ്പിക്കുകയും, രജിസ്‌ട്രേഷൻഫീസ് പരമാവധി 25,000രൂപയെന്ന പരിധി എടുത്തുകളയുകയും ചെയ്തതിലൂടെ എൽഡിഎഫ് സർക്കാർ സാധാരണജനങ്ങളുടെ മേൽ അടിച്ചേല്പിച്ചിരിക്കുന്ന ഭീമമായ ഫീസ് വർദ്ധനവ് ഉടനടി പിൻവലിക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനസെക്രട്ടറി സി.കെ.ലൂക്കോസ് ആവശ്യപ്പെട്ടു.

നിത്യോപയോഗവസ്തുക്കളുടെ ഭീമമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനുതകുന്ന ക്രിയാത്മകനടപടികൾ കൈക്കൊള്ളുന്നതിന് പകരം ജനങ്ങളെ വീണ്ടും ദ്രോഹിക്കാൻ തുനിയുന്ന എൽഡിഎഫ് സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Share this