എ.സി. കനാല്‍ തീരത്തെ തകര്‍ന്ന കടകള്‍ നിര്‍മ്മിച്ചുനല്‍കുക

Spread our news by sharing in social media

 

ആലപ്പുഴ-ചങ്ങനാശ്ശേരി കനാല്‍ തീരത്തെ പ്രളയത്തില്‍ തകര്‍ന്നുപോയ കടകള്‍ പുനര്‍നിര്‍മ്മിച്ചുനല്‍കുക, പലിശരഹിതവായ്പ നല്‍കുക, എ.സി. കനാല്‍ പള്ളാത്തുരുത്തിവരെ തുറക്കുക, അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ ശാസ്ത്രീയമായി പുതുക്കിപ്പണിയുക, തകര്‍ന്ന റോഡുകള്‍ നന്നാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.സി. കനാല്‍ ഫുട്പാത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹര്‍ത്താല്‍ ആചരിച്ചുകൊണ്ട് ആലപ്പുഴ കളക്ട്രേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നൂറുകണക്കിന് കച്ചവടക്കാര്‍ കുടുംബസമേതമാണ് സമരത്തിനെത്തിയത്. അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് ചെത്തിക്കാട് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പി.ആര്‍.സതീശന്‍ മുഖ്യപ്രസംഗം നടത്തി. സെക്രട്ടറി ഉത്തമന്‍ പനങ്ങോട് അദ്ധ്യക്ഷത വഹിച്ചു. വി.ആര്‍.അനില്‍, ബിജു സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ബാബു പനക്കളം, കുഞ്ഞുമോന്‍ മനയ്ക്കച്ചിറ, രാജേഷ് കിടങ്ങറ, സന്തോഷ് പള്ളാത്തുരുത്തി എന്നിവര്‍ നേതൃത്വംനല്‍കി.

Share this