കലാലയ രാഷ്ട്രീയ നിരോധനം സർഗാത്മകതയെ നിരസിക്കുന്നു – കുരീപ്പുഴ ശ്രീകുമാർ

Spread our news by sharing in social media
കൊച്ചി:  കലാലയങ്ങളിലെ രാഷ്ട്രീയ നിരോധനം വിദ്യാർത്ഥികളെ സർഗാതകതയിൽനിന്നും  അകറ്റികളയുമെന്നും മറ്റുള്ളവരെക്കുറിച്ചുള്ള കരുതലാണ് അടിസ്ഥാനപരമായി രാഷ്ടീയമെന്നും കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. കലാലായ രാഷ്ട്രീയം രാഷ്ടീയക്കാരെ മാത്രമല്ല സൃഷ്ടിച്ചിട്ടുള്ളതെന്നും കവികളെയും കഥാകാരന്മാരെയും നാടക-സിനിമ രംഗങ്ങളിലെ കലാകാരന്മാരെയും ബുദ്ധിജീവികളെയും സൃഷ്ടിച്ചിട്ടുണ്ടെന്നു് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ( AlDSO ) എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് മാസത്തോളമായി സംസ്ഥാന വ്യാപകമായി AIDSO സംഘടിപ്പിച്ച വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കുക പ്രചരണത്തിന്റെ സമാപനമായിരുന്നു വിദ്യാർത്ഥി സംഗമം.
AIDSO സംസ്ഥാന പ്രസിഡൻറ് ബിനു ബേബി, സെക്രട്ടറി പി.കെ.പ്രഭാഷ്, SUCI (C) എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ.സുധീർകുമാർ, അഖിലേന്ത്യാ സേവ്  എഡുക്കേഷൻ കമ്മിറ്റി (AISEC)  സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ, AlDYO സംസ്ഥാന സെക്രട്ടറി ഇ.വി.പ്രകാശ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി ‘വരൂ ഈ തെരുവിലെ രക്തം കാണൂ’ തെരുവു നാടകവും വിദ്യാർത്ഥികളുടെ സംഘചിത്ര രചനയും സംഘടിപ്പിച്ചു.

Share this