കാൾ മാർക്‌സ് അനുസ്മരണം

Spread our news by sharing in social media

ലോകതൊഴിലാളി വർഗ്ഗത്തിന്റെ മഹോന്നതനായ ആചാര്യൻ കാൾ മാർക്‌സ് അന്തരിച്ചിട്ട് മാർച്ച് 14ന് 135 വർഷം പിന്നിട്ടു. തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനായുധമായ മാർക്‌സിസ്റ്റ് തത്ത്വചിന്തയ്ക്ക് രൂപം നൽകാനായി സമർപ്പിക്കപ്പെട്ട ആ ജീവിതസമരവും പാഠങ്ങളും ലോക ജനതയ്ക്ക് നിത്യപ്രചോദനമാണ്. കാൾ മാർക്‌സിന്റെ സ്മരണയ്ക്കുമുമ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ലോക തൊഴിലാളിവർഗ്ഗം വിപ്ലവകരമായ തങ്ങളുടെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ച പ്രതിജ്ഞ പുതുക്കിക്കൊണ്ട് മാർച്ച് 14 ആചരിച്ചു.

ആലപ്പുഴ തുറവൂരിൽ നടന്ന മാർക്‌സ് അനുസ്മരണയോഗം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എൻ.കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജി.എസ്.പത്മകുമാർ മുഖ്യപ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എസ്.സീതിലാൽ, വർഗ്ഗീസ് എം.ജേക്കബ് എന്നിവരും പ്രസംഗിച്ചു.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) തലശ്ശേരി ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി പഴയ ബസ് സ്റ്റാന്റിൽ കാൾമാർക്‌സ് അനുസ്മരണ യോഗം നടന്നു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി ലോക്കൽ സെക്രട്ടറി സഖാവ് അനൂപ് ജോൺ ഏരിമറ്റം അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ എം.കെ.ജയരാജൻ, ബി.ഭദ്രൻ, അഭിലാഷ് പിണറായി എന്നിവർ പ്രസംഗിച്ചു. കീഴാറ്റൂരിൽ വയൽക്കിളി പ്രവർത്തകരായ കർഷകർ നടത്തുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് നേരിട്ടതിനെ അപലപിച്ചുകൊണ്ടുള്ള പ്രമേയവും അവതരിപ്പിച്ചു.

അങ്കമാലി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലിശ്ശേരിയിൽ നടന്ന മാർക്‌സ് അനുസ്മരണത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് ടി.കെ.സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി സഖാവ് കെ.സി.ജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം സഖാവ് പി.പി.അഗസ്റ്റിൻ, ലോക്കൽ കമ്മിറ്റിയംഗം സഖാവ് എൻ.ആർ. ബിനു എന്നിവർ പ്രസംഗിച്ചു. ബി.പി.ബിന്ദു കൃതജ്ഞത പറഞ്ഞു.
ഉദയംപേരൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവിൽ നടന്ന മാർക്‌സ് അനുസ്മരണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം സഖാവ് സി.ബി.അശോകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ കമ്മിറ്റിയംഗം സഖാവ് സി.കെ.രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ കെ.ഒ.സുധീർ, എം.കെ.ഉഷ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ എൻ.സി.നാരായണൻ, കെ.എൻ.രാജി, പി.പി.ഓമന എന്നിവരും പങ്കെടുത്തു.
കുണ്ടറയിൽ നടന്ന മാർക്‌സ് അനുസ്മരണയോഗം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് വി.ആന്റണി അധ്യക്ഷത വഹിച്ചു. സഖാക്കൾ പി.പി.പ്രശാന്ത്കുമാർ, എസ്.രാഘവൻ, ബി.വിനോദ്, ബി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

 

Share this