കീഴാറ്റൂരിൽ ബിഒടി പാതക്ക് വേണ്ടി ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എൻഎച്ച് 17 ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗണിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ ഡോ.ഡി.സുരേന്ദ്രനാഥ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.കെ.സുരേന്ദ്രൻ, ബി.ഭദ്രൻ, വി.വി.പുരുഷോത്തമൻ, അഡ്വ.വിനോദ് പയ്യട, രാജൻ കോരമ്പേത്ത്, ദേവദാസ്, അനൂപ് ജോൺ ഏരിമറ്റം, കെ.നിഷിൽകുമാർ, മേരി എബ്രഹാം എന്നിവർ പ്രസംഗിച്ചു.