കെഎസ്ഇബി ഓഫീസുകളിലേയ്ക്ക് കരാർ തൊഴിലാളി മാർച്ച്

Spread our news by sharing in social media

പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ള മുഴുവൻ കരാർ തൊഴിലാളികൾക്കും ഉടൻ നിയമനം നൽകുക, ലൈസൻസ് സമ്പ്രദായം ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ മേയ് 16ന് കണ്ണൂർ കെഎസ്ഇബി സർക്കിൾ ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എസ്.സീതിലാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ സഖാവ് അനൂപ് ജോൺ ഏരിമറ്റം അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുരേന്ദ്രൻ (എഐപിഎഫ് അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം), എം.കെ.ജയരാജൻ, കെ.കെ.രാധാകൃഷ്ണൻ, സാബു തോമസ്, കെ.വേലായുധൻ, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

കാസറഗോഡ് കെഎസ്ഇബി സർക്കിൾ ഓഫീസിലേയ്ക്ക് മേയ് 15ന് നടന്ന് മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഖാവ് മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുരേന്ദ്രൻ (എഐപിഎഫ്അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം), അനൂപ് ജോൺ ഏരിമറ്റം (ജില്ലാ സെക്രട്ടറി, പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയൻ), എം.കെ.ജയരാജൻ (എഐയുറ്റിയുസി, സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ പ്രസംഗിച്ചു.

Share this