കെവിന്റെ കൊലപാതകത്തിന് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക

Spread our news by sharing in social media

കെവിന്റെ കൊലപാതകത്തിന് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് എഐഎംഎസ്എസ്, എഐഡിവൈഒ, എഐഡിഎസ്ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.
കോട്ടയത്ത് നടന്ന പ്രതിഷേധ യോഗം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)സംസ്ഥാന കമ്മിറ്റി അംഗം സഖാവ് മിനി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സഖാവ് എൻ,കെ.ബിജു മുഖ്യ പ്രസംഗം നടത്തി. എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് ആശാ രാജ്, എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് സഖാവ് എം.കെ.ഷഹസാദ്, എഐഡിവൈഒ ജില്ലാ സെക്രട്ടറി സഖാവ് അനിലാ ബോസ്, സഖാവ് വി.അരവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് സഖാക്കൾ ടി.ഷിജിൻ, കെ.എസ്.ചെല്ലമ്മ, സാലി സെബാസ്റ്റ്യൻ, ആർ.മീനാക്ഷി തുടങ്ങിയവർ നേതൃത്വം നൽകി.
കൊല്ലം അഞ്ചൽ നടന്ന യോഗം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സഖാവ് കെ.ശശാങ്കൻ, ജില്ലാ കമ്മിറ്റിയംഗം സഖാവ് ജി. ധ്രുവകുമാർ എന്നിവർ പ്രസംഗിച്ചു. സഖാക്കൾ കെ.മഹേഷ്, ജി.സതീശൻ, ഇ.കുഞ്ഞുമോൻ, സി.മുരളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കൊല്ലം ടൗണിൽ നടന്ന യോഗം പാർട്ടി ജില്ലാ കമ്മിറ്റിയംഗം സഖാവ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. സഖാക്കൾ എസ്. രാഘവൻ, ബി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Share this