ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനം: ആൾ ഇന്ത്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറം അപലപിച്ചു

Spread our news by sharing in social media

ജറുസലേമിനെ ഇസ്രായേലിന്റെ
തലസ്ഥാനമാക്കിയതിനെ ആൾ
ഇന്ത്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറം അപലപിച്ചു. എഐഎഐഎഫ് വൈസ് പ്രസിഡണ്ട്
മണിക് മുഖർജിയുടെ പ്രസ്താവന

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിന് അംഗീകാരം നൽകിക്കൊണ്ടുള്ള യുഎസ് പ്രസിഡണ്ട് ട്രംപിന്റെ മുൻ പ്രസ്താവനയെ യാഥാർത്ഥ്യമാക്കുന്ന രീതിയിൽ യുഎസ് എമ്പസി ജറുസലേമിലേക്ക് മാറ്റിക്കൊണ്ടുള്ള അമേരിക്കയുടെ നടപടിയെ ആൾ ഇന്ത്യ ആന്റി ഇമ്പീരിയലിസ്റ്റ് ഫോറം ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. ദശലക്ഷക്കണക്കായ പാലസ്റ്റീൻ ജനങ്ങളെ ആവരുടെ വീടുകളിൽനിന്ന് ആട്ടിയോടിച്ചുകൊണ്ട് പാലസ്‌ററീൻ മണ്ണിൽ 1948 ലെ അക്രമോത്സുകായുള്ള ഇസ്രായേലിന്റെ രൂപീകരണം ഒരു ദുരന്തമായി ആചരിക്കുന്നതിന്റെ 70-ാം വാർഷികത്തിന്റെ തൊട്ട് തലേ ദിവസം തന്നെയീ ഹീനകൃത്യം നടന്നത് ഏറെ അപമാനകരമാണ്. 1947ലെ ഐക്യരാഷ്ട്രപ്രമേയം ജറുസലേമിന് പ്രത്യേക ആന്താരാഷ്ട്ര തലത്തിൽ പ്രത്യേക പദവി നൽകിയിരുന്നു. ട്രംപിന്റെ മുൻപ്രസ്താവനയെ ഭൂരിപക്ഷം രാഷ്ട്രങ്ങളും വിമർശിക്കുകയും യുഎൻ ജനറൽ അസംബ്ലിയിൽ മഹാഭൂരിപക്ഷത്തിന്റെ പിന്തുണയോടെ അതിനെ അപലപിക്കുന്ന പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. എന്നാൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഈ പ്രമേയം 14 നെതിരെ ഒരുവോട്ടിന് ആമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.

ഇസ്രായേൽ ജന്മമെടുത്തതോടെ 1948 ൽ അറബ് രാജ്യങ്ങളുമായി നടന്ന യുദ്ധത്തിൽ തന്നെ ജറുസലേമിന്റെ പടിഞ്ഞാറുഭാഗം ഇസ്രായേൽ പിടിച്ചടക്കിയിരുന്നു.1967 ലെ യുദ്ധത്തിൽ കിഴക്കൻ ജറുസലേമും കൂടി പിടിച്ചടക്കുകയും1980ൽ നിലനില്ക്കുന്ന എല്ലാ അന്തർദേശീയ മര്യാദകളെയും ലംഘിച്ചുകൊണ്ട് ‘ഏകീകൃത സമ്പൂർണ്ണ’ ജറുസലേം എന്നരീതിയിൽ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പക്ഷെ മിക്ക ലോകരാജ്യങ്ങളും ഇസ്രായേലിന് ജറുസലേമിന്റെ മേലുണ്ടെന്ന് പറയുന്ന പരമാധികാരം അംഗീകരിച്ചിരുന്നില്ല. അന്തർദ്ദേശീയ നിയമലംഘകനെന്ന നിലക്ക് എണ്ണമററ പ്രമേയങ്ങൾ ഇസ്രായേലിനെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസംഘടനയിൽ പാസ്സാക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അമേരിക്കയുടെയും ഇതരസാമ്രാജ്യത്വ രാഷ്ട്രങ്ങളുടെയും പിൻബലത്തിൽ ഇസ്രായേൽ ഇതിന് യാതൊരു പരിഗണനയും നൽകിയില്ല. ട്രംപിന്റെ ഇപ്പോഴത്തെ നടപടി, ജറുസലേമിനുണ്ടായിരുന്ന അന്തർദ്ദേശീയ പദവിയുടെ നഗ്‌നമായ നിഷേധമാണെന്ന് മാത്രമല്ല ഇസ്രായേലും പാലസ്റ്റീനും തമ്മിലുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാനുള്ള എല്ലാ സാധ്യതയും അടച്ചുകളഞ്ഞിരിക്കുകയുമാണ്.
വെസ്‌ററ്ബാങ്ക് പാലസ്റ്റീൻകാർ ഈ അമേരിക്കൻ നടപടിയോട് കടുത്ത രോഷത്തോടും പ്രതിഷേധപ്രകടനങ്ങളോടെയുമാണ് പ്രതികരിച്ചത്. ഇതിനെ യുദ്ധവിമാനങ്ങളും പീരങ്കികളും ടാങ്കുകളുമായാണ് ഇസ്രായേൽ നേരിട്ടത്. ഒറ്റ ദിവസത്തിനുള്ളിൽ അമ്പതിൽപരം പാലസ്റ്റീനികൾ ഗാസയുടെ അതൃത്തിയിൽ കൊല്ലപ്പെടുകയും ആയിരത്തിലേറെ ആൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പക്ഷെ ഇത് അവരുടെ അവകാശത്തിനുവേണ്ടിയുള്ള സമരവീര്യത്തെ തെല്ലും കെടുത്തിയില്ലെന്നു മാത്രമല്ല അവർ കുടുംബസമേതം പ്രതിഷേധിക്കാൻ മുന്നോട്ടുവരികയാണുണ്ടായത്. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി പാലസ്റ്റീൻ ജനത നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് ആന്റി ഇമ്പീരിയലിസ്റ്റ് ഫോറം ഐക്യദാർഢ്യം പ്രകടിപ്പിക്കുയും വളരെ ന്യായമായ ഡിമാന്റുകളുയർത്തി പ്രതിഷേധപ്രകടനം നടത്തിയ കുട്ടികളും സ്ത്രീകളുമടങ്ങിയ പാലസ്റ്റീൻ കാർക്കെതിരെ ഇസ്രായേൽ നടത്തിയ പ്രാകൃതവും പൈശാചിവുമായ ആക്രമണത്തെ ശക്തമായി അലപിക്കുകയും ചെയ്യുന്നു. ഇതര സാമ്രാജ്യത്വ ശക്തികളുമായി കൂട്ടുചേർന്നുകൊണ്ട് അമേരിക്ക പാലസ്റ്റീൻ ജനതക്കുമേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിനെതിരെ മുന്നോട്ട് വരാൻ ലോകംമുഴുവനുമുള്ള സ്വാതന്ത്ര സ്‌നേഹികളോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ജറുസലേം പിടിച്ചടക്കിയ നടപടിയിൽ നിന്ന് ഇസ്രായേൽ പിൻമാറുകതന്നെ വേണം.

Share this