ജറുസലേം പലസ്തീനിന്റെ ഭാഗമെന്നത് സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ട കാര്യം.

Spread our news by sharing in social media

എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് 2017 ഡിംസംബർ 7ന് പുറപ്പെടുവിച്ച പ്രസ്താവന

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ജറുസലേം നിയമപരമായും ന്യായമായും പാലസ്തീനിന്റെ ഭാഗമാണെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്. എന്നാൽ പൊടുന്നനെ ഈ നിലപാട് മാറ്റി ജറുസലേം ഇസ്രായേലിന് അവകാശപ്പെട്ടതാണ് എന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ സാമ്രാജ്യത്വം. ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ സംഘർഷം വളർത്തുകയെന്ന കുടിലോദ്ദേശമാണ് ഇതിനുപിന്നിലുള്ളത്. ഏകപക്ഷീയവും നിർലജ്ജവുമായ ഈ പ്രഖ്യാപനത്തെ അപലപിക്കുന്നതോടൊപ്പം ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധരും സമാധാനപ്രേമികളുമായ ജനങ്ങളോട് ഈ ഹീന നീക്കത്തിനെതിരെ ശബ്ദമുയർത്താനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു..

Share this