പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിയിലൂടെയുള്ള നിർദ്ദിഷ്ട ദേശീയപാത ബൈപ്പാസ് അലൈൻമെന്റ് അനാവശ്യമായ വളവുകൾ ഒഴിവാക്കി ജനവാസമില്ലാത്ത സമീപപ്രദേശത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടന്നു. പാപ്പിനിശ്ശേരി തുരുത്തി ദേശീയപാത ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ചിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും സമർപ്പിച്ചു. എൻ.എച്ച്. ആക്ഷൻ കൗൺസിൽ സംസ്ഥാന ജോയിന്റ് കൺവീനർ കെ.കെ.സുരേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. തുരുത്തി ആക്ഷൻ കമ്മിറ്റി കൺവീനർ കെ.നിഷിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി. അബൂബക്കർ, രശ്മിരവി, ആക്ഷൻ കമ്മിറ്റി യൂണിറ്റ് ഭാരവാഹികളായ സിന്ധു, അരുണിമ, എ.ലീല, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.