തൊഴില്‍ നിയമഭേദഗതിക്കെതിരെ എ.ഐ.യു.റ്റി.യു.സി രാജ്ഭവന്‍ മാര്‍ച്ച്

Spread our news by sharing in social media

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതിക്കെതിരെ എ.ഐ.യു.റ്റി.യു.സിയുടെ നേതൃത്വത്തില്‍ നൂറുക്കണക്കിന് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് നടന്നു. മ്യൂസിയത്തിനു സമീപത്തുനിന്നും ആരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുമ്പില്‍ പോലീസ് തടഞ്ഞു.

SONY DSC

SONY DSC

എ.ഐ.യു.റ്റി.യു.സി അഖിലേന്ത്യാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ സി.കെ. ലൂക്കോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ ഒരു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഇന്ത്യയിലെ തൊഴിലാളികളെ നിയമപരമായിത്തന്നെ അടിമപ്പണിയിലേയ്ക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.എല്‍.ഒ, ഐ.എല്‍.സി എന്നിവയുടെയെല്ലാം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് നടത്തിയ മാറ്റങ്ങള്‍ രാജ്യത്തെ തൊഴില്‍-വ്യാവസായിക രംഗങ്ങളില്‍ വന്‍ തിരിച്ചടിയാണുണ്ടാക്കുക. ഈ ഭേദഗതികള്‍ തൊഴിലെടുപ്പിക്കുന്ന മുതലാളിമാരെ എല്ലാ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും തൊഴിലാളികളെ ഹയര്‍ ആന്റ് ഫയര്‍ സമ്പ്രദായത്തിന് പൂര്‍ണ്ണമായി വിധേയമാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.ഐ.യു.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. സുന്ദരേശന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.സീതിലാല്‍, എന്‍.ആര്‍ മോഹന്‍കുമാര്‍, കെ.അബ്ദുള്‍ അസീസ്, പി.എന്‍ ദിനേശന്‍, എസ്. രാധാകൃഷ്ണന്‍, വി.പി കൊച്ചുമോന്‍, എം.എ ബിന്ദു, ഹരി. കെ എന്നിവര്‍ പ്രസംഗിച്ചു. ബി.വിനോദ്, പി.ആര്‍ സതീശന്‍, കെ.പി വിജയന്‍, കെ.ജി അനില്‍കുമാര്‍, എം.എന്‍ അനില്‍, സി.കെ ശിവദാസന്‍, അനൂപ് ജോണ്‍, കെ. പ്രദീപ്, കെ.പി സൂബൈദ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Share this