ദക്ഷിണേന്ത്യന്‍ വനിതാ കണ്‍വന്‍ഷന്‍

Spread our news by sharing in social media

തൊഴില്‍ നിയമഭേദഗതികളിലൂടെ ലക്ഷ്യം വയ്ക്കുന്നത് സമ്പൂര്‍ണ്ണ കുത്തകവല്‍ക്കരണം
– അഡ്വ.കാളീശ്വരം രാജ്

എറണാകുളം: ‘നിയമസംവിധാനത്തെപ്പോലും കുത്തകവല്‍കരിക്കുന്ന ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ്ഭരണത്തിന്‍ കീഴില്‍ ലഭിച്ചിരുന്ന തൊഴില്‍ പരിരക്ഷ പോലും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. നിയമങ്ങളും, നിയമഭേദഗതികളും നിക്ഷേപ സൗഹൃദമാണ്. തൊഴില്‍ നിയമഭേദഗതികളിലൂടെ രാജ്യത്തെയാകെ തൊഴിലവകാശങ്ങളില്ലാത്ത പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റുമെന്നും, നിയമഭേദഗതികള്‍ ലക്ഷ്യം വയ്ക്കുന്നത് സമ്പൂര്‍ണ്ണ കുത്തകവല്കരണമാണെന്നും’ അഡ്വ.കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു.
audiance mss conv
‘തൊഴില്‍നിയമഭേദഗതികളും സ്ത്രീകളും’ എന്ന വിഷയത്തില്‍ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന എറണാകുളം റിന്യൂവല്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐഎംഎസ്എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.സുധ കമ്മത്ത് അധ്യക്ഷതവഹിച്ച കണ്‍വന്‍ഷനില്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ.എച്ച്.ജി ജയലക്ഷ്മി, ആള്‍ ഇന്ത്യാ യുടിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണ, അഡ്വ.ഹേമലത മഹിഷി(കര്‍ണാടക), എഐഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് മിനി.കെ ഫിലിപ്പ്, എംസിപിഐ(യു) സംസ്ഥാന കമ്മിറ്റിയംഗം പി.കൃഷ്ണമ്മാള്‍, സി.എച്ച് പ്രമീള(ആന്ധ്ര), ഐഎന്‍പിഎ സംസ്ഥാന സെക്രട്ടറി എസ്.മിനി, അംഗന്‍വാടി വര്‍ക്കേഴ്‌സ് യൂണിയന്‍ കര്‍ണാടക സംസ്ഥാന സെക്രട്ടറി ടി.സി രമ, കെയുഎസ്ടിഒ സംസ്ഥാന സെക്രട്ടറി വിദ്യ ആര്‍ ശേഖര്‍, ബി.ആര്‍ അപര്‍ണ(കര്‍ണാടക), ഓള്‍ ഇന്ത്യ യുടിയുസി സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദന്‍, എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഇ.എന്‍ ശാന്തിരാജ്, ഹില്‍ദ മേരി(തമിഴ്‌നാട്) എന്നിവര്‍ പ്രസംഗിച്ചു.
audiance mss conv

Adv Kaleeswaram Raj

Adv Kaleeswaram Raj

എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോണ്‍ വിഷയാവതരണം നടത്തി. എഐഎംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.എ ബിന്ദു സ്വാഗതവും ജി.ലളിത കൃതജ്ഞതയും പറഞ്ഞു.

Share this