നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം പാലക്കാട്

മഹാനായ അയ്യന്‍കാളി നയിച്ച കാര്‍ഷിക സമരത്തിന്റെ ശതാബ്ദിയാചരണത്തിന്റെ ഭാഗമായി 2015 ജനുവരി 13,14,15 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം നടന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സെമിനാറുകളും നടന്നു.
13-ന് രാവിലെ 11 മണിക്ക് നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ഭാരതപ്പുഴ സംരക്ഷണ സമിതി ചെയര്‍മാന്‍ ഇന്ത്യനൂര്‍ ഗോപി അദ്ധ്യക്ഷത വഹിച്ചു. മഹാനായ അയ്യന്‍കാളി നയിച്ച കാര്‍ഷിക സമരത്തിന്റെ ശതാബ്ദിയാചരണ കമ്മിറ്റി പാലക്കാട് ജില്ലാപ്രസിഡന്റ് ഡോ.പി.എസ്.പണിക്കര്‍, വി.രമണിഭായി (മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍), മുതലാംതോട് മണി (ദേശീയ കര്‍ഷക സമാജം), മേജര്‍ പി.എം.രവീന്ദ്രന്‍ (സേവ് ആര്‍.ടി.ഐ ക്യാംപയിന്‍), പി.പരമേശ്വരന്‍, വേലായുധന്‍ മാസ്റ്റര്‍ പട്ടാമ്പി (സാധുജന പരിപാലന സംഘം), എന്‍.വിനേഷ് (സര്‍ഗ ജനകീയ കൂട്ടായ്മ, കണ്ണനൂര്‍), ജി.എസ്.വിനോദ് (പാരലല്‍ കോളേജ് അസോസിയേഷന്‍), സി.വി.പൊന്നുസ്വാമി (ഡോ.അംബേദ്കര്‍ പഠനകേന്ദ്രം), ചന്ദ്രന്‍ തച്ചമ്പാറ (കേരള യുക്തിവാദി സംഘം), ദാസ് മാട്ടുമന്ത, ആറുച്ചാമി അമ്പലക്കാട് (കെ.പി.എം.എസ്) തുടങ്ങിയവര്‍ സംസാരിച്ചു. ആചരണക്കമ്മിറ്റി സെക്രട്ടറി കെ.അബ്ദുള്‍ അസീസ് സ്വാഗതവും കെ.എം.ബീവി നന്ദിയും പറഞ്ഞു. അന്ന് വൈകിട്ട് 5 മണിക്ക് ‘അയ്യന്‍കാളിയും കേരളനവോത്ഥാനവും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ.പി.ജയപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. , ആചരണകമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ ജി.എസ്.പത്മകുമാര്‍ വിഷയാവതരണം നടത്തി. പ്രൊഫ.ടി.വി.ശശി, കെ.അബ്ദുള്‍ അസീസ്, കെ.പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

ജനുവരി 14 വൈകിട്ട് ‘കേരള നവോത്ഥാനവും മലയാള സാഹിത്യവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രശസ്ത സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉല്‍ഘാടനം ചെയ്തു. പ്രസിദ്ധ നാടക രചയിതാവ് കെ.പി.എസ്.പയ്യനെടം, രഘുനാഥന്‍ പറളി, ബാലു തൈക്കാട്ടുശ്ശേരി എന്നിവരും സംസാരിച്ചു. ജി.എസ്.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.മണികണ്ഠന്‍ സ്വാഗതവും കെ.കേശവന്‍കുട്ടി കൃതജ്ഞതയും പറഞ്ഞു.

ജനുവരി 15 രാവിലെ 11 മണിക്ക് ‘അയ്യന്‍കാളി പ്രസ്ഥാനവും കേരളത്തിലെ സ്ത്രീമുന്നേറ്റവും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. കെ.എം.ബീവി അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ മഹിള സാംസ്‌കാരിക സംഘടന സംസ്ഥാന സെക്രട്ടറി ഷൈല.കെ.ജോണ്‍ വിഷയാവതരണം നടത്തി. കവയത്രി ജ്യോതിബായി പരിയാടത്ത്, അഡ്വ.എന്‍.എന്‍.പ്രസീദ (മുന്‍ സംസ്ഥാന വനിതാകമ്മീഷനംഗം), നിനിത കണിച്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. എ.റജീന സ്വാഗതവും കെ.ആര്‍.രജിത നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ‘കേരള നവോത്ഥാനത്തിന്റെ അവശേഷിക്കുന്ന കടമകള്‍’ ചര്‍ച്ച ചെയ്യപ്പെട്ടു. നേതാജി സാമൂഹ്യ- സാംസ്‌കാരിക പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.വി.വേണുഗോപാല്‍ അദ്ധ്യക്ഷനായി. എ.ഐ.ഡി.വൈ.ഒ സംസ്ഥാന സെക്രട്ടറി എന്‍.കെ.ബിജു വിഷയാവതരണം നടത്തി. ടി.എസ്.പീറ്റര്‍ (പബ്ലിക് ലൈബ്രറി സെക്രട്ടറി), രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട്, പ്രസാദ് തൃപ്രയാര്‍ (മദ്യ നിരോധനസമിതി), ടി.സി.ഭാസ്‌കരന്‍ മാസ്റ്റര്‍, മേജര്‍ പി.എം.രവീന്ദ്രന്‍, വി.കണ്ടച്ചാമി എന്നിവര്‍ സംസാരിച്ചു. കെ.രാമനാഥന്‍ സ്വാഗതവും കെ.പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളത്തെ ആധുനിക സമൂഹമാക്കി മാറ്റിയ മഹത്തായ നവോത്ഥാനപ്രസ്ഥാനത്തിന്റെ നാഴികക്കല്ലുകളായ സംഭവങ്ങളെയും അതിന് നേതൃത്വം നല്‍കിയ മഹാന്മാരെയും പരിചയപ്പെടുത്തിയ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനം പാലക്കാട് ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പുതിയൊരനുഭവമായി. വിദ്യാര്‍ത്ഥികളെപ്പോലെ തന്നെ പല മുതിര്‍ന്ന വ്യക്തികളും പ്രദര്‍ശനത്തിലെ ഓരോ ഫ്രെയ്മും ശ്രദ്ധാപൂര്‍വ്വം വായിച്ച് കുറിപ്പുകളെടുക്കുന്നതും കാണാമായിരുന്നു. ആചരണസമിതിയുമായി സഹകരിച്ച് അവരവരുടെ പ്രദേശങ്ങളില്‍ നവോത്ഥാനശക്തി ചരിത്രപ്രദര്‍ശനമുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്പര്യപ്പെട്ട് നിരവധി പേര്‍ സംഘാടകരുമായി ബന്ധപ്പെടുകയും ചെയ്തു.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp