നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ ദേശീയ സെമിനാർ

Spread our news by sharing in social media

രാജ്യത്ത് പൊതുമേഖലയിലുള്ള ആരോഗ്യ സേവനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം അനുദിനം കുറഞ്ഞ് വരുന്നത് ആരോഗ്യ മേഖലയിലെ കമ്പോള താൽപര്യങ്ങൾ തടയാൻ ഭരണകർത്താക്കൾ പരാജയപ്പെടുന്നതിനാലാണെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ നമ്മുടെ ഭരണകർത്താക്കൾ എത്രത്തോളം കമ്പോളത്തിന് വേണ്ടി നിലകൊള്ളുന്നു എന്നതിന് തെളിവാണെന്നും ഈ നയങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് ഐഎംസി പിരിച്ചുവിട്ട് ജനാധിപത്യ സ്വഭാവമില്ലാത്ത എൻഎംസിയെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നെതന്നും ഡോ.തരുൺ മണ്ഡൽ(മുൻ എം.പി, ആരോഗ്യകാര്യ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി മുൻ അംഗം) അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ മെഡിക്കൽ സർവീസ് സെന്റർ (എംഎസ്‌സി) സംഘടിപ്പിച്ച ‘നാഷണൽ മെഡിക്കൽ കമ്മീഷൻ-പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളിയോ പരിഹാരമോ?’ ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രൊഫസർ വിനായിക് നർലിക്കർ(മഹാരാഷ്ട്ര) അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.പി.വിജയൻ (എച്ച്ഒഡി, ഗൈനക്കോളജി & ഒബ്സ്റ്റട്രിക്സ്, കോട്ടയം മെഡിക്കൽ കോളേജ്), ഡോ.സുധ കമ്മത്ത്(കർണാടക), ഡോ.വി.വേണുഗോപാൽ(കേരളം), ഡോ.അശോക് സാമന്ത(പശ്ചിമ ബംഗാൾ), ഡോ.കെ.ഹരിപ്രസാദ്(കേരളം), ഡോ.സജിത്ത് കുമാർ(കോട്ടയം മെഡിക്കൽ കോളേജ്), ഡോ.സജൽ ബിശ്വാസ്(പശ്ചിമ ബംഗാൾ), ഡോ.ജഗദീഷ് ചന്ദർ(ചത്തീസ്ഗഡ്), ഡോ.വർഗീസ് പുന്നൂസ്(ആലപ്പുഴ മെഡിക്കൽ കോളേജ്), ഡോ. ഷാജഹാൻ(സെനറ്റ് മെമ്പർ, കേരള ആരോഗ്യ സർവകലാശാല), ഡോ.ജി.ജെജി(കോട്ടയം മെഡിക്കൽ കോളേജ്), ഡോ.അൻഷുമാൻ മിത്ര(പശ്ചിമ ബംഗാൾ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ജനദ്രോഹപരമായ നാഷണൽ മെഡിക്കൽ കമ്മീഷൻ ബിൽ പിൻവലിക്കണമെന്നും സെമിനാർ വിലയിരുത്തി. തുടർന്ന് ആരോഗ്യമേഖലയിലെ തൊഴിലവകാശ ലംഘനങ്ങൾ എന്ന വിഷയത്തിൽ പേപ്പർ എസ്.മിനി (സംസ്ഥാന സെക്രട്ടറി, ഐഎൻപിഎ) അവതരിപ്പിച്ചു. ഡോ.നെസ്‌നീൻ സെയ്ദു ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു. ഡോ.മുഹമ്മദ് ഷഫീഖ് സ്വാഗതവും എസ്.മനുരാജ് നന്ദിയും പറഞ്ഞു.

Share this