നിയമ വിരുദ്ധമായി അടച്ചുപൂട്ടിയ കങ്ങഴ എംജിഡിഎം ആശുപത്രി തുറന്ന് പ്രവർത്തിപ്പിക്കുക

Spread our news by sharing in social media

കഴിഞ്ഞ പത്ത് മാസമായി മുടങ്ങിയിരിക്കുന്ന ശമ്പളം നൽകുക, മിനിമം വേതനം ഉറപ്പാക്കുക, മാനേജ്‌മെന്റിന്റെ പിഎഫ്, ഇഎസ്‌ഐ, ക്ഷേമനിധി വിഹിതങ്ങൾ കൃത്യമായി അടയ്ക്കുക, പിരിഞ്ഞ് പോയവർക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് കങ്ങഴ എംജിഡിഎം ആശുപത്രിയിലെ നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ഓഫീസ്സ് സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ എല്ലാ വിഭാഗം ജീവനക്കാരും ഒറ്റക്കെട്ടായി കഴിഞ്ഞ ഒന്നര മാസമായി ഒരു ധർമസമരത്തിലാണ്.
2017 ഡിസംബർ 31ന് മുമ്പായി ശമ്പളം കുടിശ്ശിക അടക്കം നൽകിക്കൊള്ളാമെന്ന് മാനേജ്‌മെന്റ് നൽകിയിരുന്ന ഉറപ്പ് ലംഘിക്കപ്പെട്ടതിനെ തുടർന്നാണ്, ലേബർ ഓഫീസർക്ക് പരാതി നൽകുന്നത് അടക്കമുള്ള വ്യവസ്ഥാപിത മാർഗ്ഗങ്ങൾ അവലംബിച്ചതിന് ശേഷം എഐയുടിയുസിയുടെ നേതൃത്വത്തിൽ നിയമാനുസൃതം മുൻകൂർ നോട്ടീസ് നൽകിക്കൊണ്ട് ഏപ്രിൽ 6 മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചത്.
തികച്ചും ന്യായവും അനുപേക്ഷിണീയവുമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജീവനക്കാർ നടത്തുന്ന സമരം രമ്യമായി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനു പകരം മാനേജ്‌മെന്റ്, ആശുപത്രി അടച്ചുപൂട്ടുകയാണ് ചെയ്തത്. ഇത്, ജീവനക്കാരോടും തൊഴിലാളികളോടുമുള്ള വെല്ലുവിളി മാത്രമല്ല, രോഗികളോടും ജനങ്ങളോടുമുള്ള ധിക്കാരം കൂടിയാണ്.

Share this