നിർദ്ദിഷ്ട ജനദ്രോഹ-തൊഴിലാളിദ്രോഹ വൈദ്യുതി നിയമ (ഭേദഗതി) ബിൽ 2014 പിൻവലിക്കുക.. വൈദ്യുതി ജീവനക്കാരുടെ ദക്ഷിണേന്ത്യൻ കൺവൻഷൻ

Spread our news by sharing in social media

രാജ്യത്തെ വൈദ്യുതി മേഖല സമ്പൂർണ്ണമായി സ്വകാര്യവൽക്കരിക്കുക എന്ന ലക്ഷത്തോടെ കൊണ്ടുവരുന്ന വൈദ്യുതി നിയമ (ഭേദഗതി) ബിൽ 2014 പാർലമെന്റിൽ പാസ്സാക്കുന്നതിൽനിന്നും പിൻമാറണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേഴ്‌സ് (എൻസിസിഒഇഇഇ) ദക്ഷിണേന്ത്യൻ മേഖലാ കൺവൻഷൻ 2018 ജനുവരി 11ന് തിരുവനന്തപുരത്ത് നടന്നു. രാജ്യത്തെ വൈദ്യുതിമേഖലയിലെ തൊഴിലാളികളുടെയും എഞ്ചിനീയർമാരുടെയും മിക്കവാറും എല്ലാ ദേശീയ ഫെഡറേഷനുകളുടെയും പൊതുവേദിയാണ് എൻസിസിഒഇഇഇ.
തിരുവനന്തപുരം ബിടിആർ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ എല്ലാ ഫെഡറേഷനുകളുടെയും നേതാക്കളടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ട്രേഡ് യൂണിയനായ എഐയുറ്റിയുസി യിൽഅഫിലിയേറ്റ് ചെയ്തിട്ടുള്ള ആൾ ഇന്ത്യ പവ്വർമെൻസ് ഫെഡറേഷൻ(എഐപിഎഫ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സമർ സിൻഹ പ്രസംഗിച്ചു. എഐപിഎഫിനെ പ്രതിനിധീകരിച്ച് കേരളം കൂടാതെ, സഖാവ് കെ.സോമശേഖറിന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽനിന്നും സഖാവ് എസ്.ജവഹറിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽനിന്നും പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു. സഖാവ് എസ്.ജവഹറും എഐപിഎഫിന്റെ പേരിൽ കൺവൻഷനിൽ പ്രസംഗിച്ചു. കേരളത്തിൽനിന്നും എഐപിഎഫ് സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, കെഎസ്ഇ വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്.സീതിലാൽ, എഐപിഎഫ് അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം കെ.കെ.സുരേന്ദ്രൻ, കെഎസ്ഇ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന നേതാക്കളായ ബോണിഫസ് ബെന്നി, ടി.ബി.അനിൽകുമാർ, ഷിനു, രാജീവൻ, വിജീഷ്, കെഎസ്ഇബി-പിസിസി ലൈൻ വർക്കേഴ്‌സ് യൂണിയൻ നേതാക്കളായ ജെ.സുരേഷ്, ഡി.ഹരികൃഷ്ണൻ, ബി.വിനോദ്, ആർ.വേണുഗോപാൽ, കെ.കെ.മോഹനൻ, ടി.ജെ.സജിമോൻ, മാത്തുക്കുട്ടി, എം.ബി.രാജശേഖരൻ, യു.എം.ബിനു എന്നിവരും നൂറോളം വൈദ്യുതി തൊഴിലാളികളും കൺവൻഷനിൽ പങ്കടുത്തു.
ഇലക്ട്രിസിറ്റി നിയമ(ഭേദഗതി)ബിൽ 2014 പാർലമെന്റിന്റെ ഏതെങ്കിലും സഭയിൽ അവതരിപ്പിക്കുന്ന ദിവസം രാജ്യത്താകമാനമുള്ള വൈദ്യുതി സ്ഥാപനങ്ങൾ പണിമുടക്ക് നടത്തുമെന്ന പ്രമേയം കൺവൻഷൻ പാസ്സാക്കി.

Share this