നിർഭയ ദിനം ആചരിച്ചു

Spread our news by sharing in social media

നിർ ഭയ ദിനത്തോടനുബന്ധിച്ച്, സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുക, കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക, ജസ്റ്റിസ് വർമ്മ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, മദ്യത്തിന്റെ വ്യാപനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികളും സ്ത്രീസുരക്ഷാ സംഗമങ്ങളും നടന്നു.
നിർഭയ ദിനാചരണത്തിന്റെ ഭാഗമായി സ്ത്രീ സുരക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരിയിൽ സ്ത്രീ സുരക്ഷാ സംഗമം നടത്തി. ഡിസംബർ 29 ന് ബത്തേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി എഴുത്തുകാരിയും റിട്ടയേർഡ് പ്രധാനാദ്ധ്യാപികയുമായ ശ്രീമതി സി.കസ്തൂരിബായി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ പുഷ്പ അദ്ധ്യക്ഷം വഹിച്ചു. എഐഎംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.രാധാമണി മുഖ്യപ്രഭാഷണം നടത്തി
കോഴിക്കോട് മിഠായി തെരുവിൽ നടന്ന ജനകീയ കൂട്ടായ്മ പ്രമുഖ സംവിധായകൻ തേജസ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര സേനാനി എം.വാസുവേട്ടൻ മുഖ്യാതിഥിയായി പങ്കെടുത്തു. എ.ശേഖർ, ഡോ.ജ്യോതിരാജ്, എഐഎംഎസ്എസ് ജില്ലാ പ്രസിഡന്റ് ഷീബ, ആശദേവി, പോൾ ടി.സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.ആലപ്പുഴ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. എഐഎംഎസ് എസ് ജില്ലാ സെക്രട്ടറി സഖാവ് കെ.ജെ.ഷീല, അഡ്വ.എം.എ.ബിന്ദു, ടെസ്സി ബേബി, ഉഷാകുമാരി, ടി.ആർ.രാജിമോൾ, ഗായത്രി സ്വാമിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

Share this