‘നീതിന്യായ വ്യവസ്ഥയ്ക്ക് സംഭവിക്കുന്നതെന്ത്?’ ആലപ്പുഴയിൽ സെമിനാർ

Spread our news by sharing in social media

ജനാധിപത്യ വ്യവസ്ഥിതിയിൽ തെറ്റു തിരുത്തുവാനുള്ള ശക്തമായ ആയുധമാണ് വിമർശനം എന്ന് നിയമ പണ്ഡിതനും ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.മഞ്ചേരി സുന്ദർരാജ് അഭിപ്രായപ്പെട്ടു. ‘നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് സംഭവിക്കുന്നതെന്ത്’ എന്ന വിഷയത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തി ൽ പൊതുവിലുള്ള ജീർണത ജുഡീഷ്യറിയെയും സാരമായി ഗ്രസിച്ചിരിക്കുകയാണ്. സാധാരണക്കാരന്റെ അവസാന ആശ്രയമായ ജുഡീഷ്യറിയെ ദുഃസ്വാധീനങ്ങളിൽനിന്നും മോചിപ്പിക്കുന്നതിന് ജാഗ്രത്തായ ജനകീയ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.മാത്യു വേളങ്ങാടൻ മോഡറേറ്റർ ആയിരുന്ന സെമിനാറിൽ അഡ്വ. ഒ.ഹാരിസ്, അഡ്വ.രഞ്ജിത് ശ്രീനിവാസ്, അഡ്വ.ശാന്തിരാജ്, ബി.ദിലീപൻ, ടി.ബി.വിശ്വനാഥൻ, അബ്ദുൽ സലാം, കെ.ആർ.ശശി, അഡ്വ.സാനു തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.സീതിലാൽ അധ്യക്ഷനായിരുന്നു. അഡ്വ.എം.എ.ബിന്ദു നന്ദി പറഞ്ഞു.

 

Share this