പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണം. തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ ജനകീയ മുന്നേറ്റം വളർത്തിയെടുക്കണം

Spread our news by sharing in social media

സ്വർണ്ണ-രത്‌ന വ്യാപാരിയായ നീരവ് മോദി പൊതുമേഖലയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നു. ഭരണത്തിലിരിക്കുന്ന ബിജെപിയുമായി അടുപ്പമുള്ള ആളായി അറിയപ്പെടുന്ന ഇയാൾ അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളുമൊക്കെയായി ചേർന്നാണ് ഇത് നടത്തിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയും ജനങ്ങൾക്കുമേലുള്ള വിനാശകരമായ സാമ്പത്തികാക്രമണങ്ങളും മുതലാളിത്ത ഇന്ത്യയിൽ എത്രത്തോളം ഉയർന്നിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഉത്തമവിശ്വാസത്തോടെയാണ് ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്. അത് ഇവ്വിധം കൃത്രിമങ്ങളിലൂടെ തട്ടിയെടുക്കുന്നവർക്ക് ഭരിക്കുന്ന പാർട്ടിക്കാർ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. ഈ തട്ടിപ്പുകാർ സൈ്വരവിഹാരം നടത്തുന്നു. എന്നിട്ട് ബാങ്കുകാരുടെ നഷ്ടം നികത്താനെന്നു പറഞ്ഞ് പൊതുഖജനാവിലെ പണം ബാങ്കുകൾക്ക് വാരിക്കോരി നൽകുന്നു. വൻകിട ബിസിനസുകാരും മുതലാളിമാരും രാഷ്ട്രീയ മേലാളന്മാരും ചേർന്ന് നടത്തുന്ന ഇത്തരം പകൽക്കൊള്ളകൾ തുടരാൻ അനുവദിച്ചാൽ ജനങ്ങളുടെ പണം കൊള്ളയടിക്കുക മാത്രമല്ല അവരുടെ ജീവിത സുരക്ഷതന്നെ അപകടത്തിലാകും. അതിനാൽ യാതനയനുഭവിക്കുന്ന ജനങ്ങൾ ഒന്നുചേർന്ന് ശക്തമായ പ്രതിഷേധം പടുത്തുയർത്തണം. അത്തരമൊരു ജനകീയ മുന്നേറ്റത്തിന്റെ സമ്മർദ്ദംകൊണ്ടേ ഇത്തരം വൻതട്ടിപ്പുകളും കുംഭകോണങ്ങളുമൊക്കെ തടയാൻ കഴിയു.

Share this