പരിയാരം മെഡിക്കൽ കോേളജ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക

Spread our news by sharing in social media

പരിയാരം മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മേയ് 30ന് പ്രക്ഷോഭ സമിതിയുടെ ആഭിമുഖ്യത്തിൽ പിലാത്തറയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് ബഹുജന മാർച്ച് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃകയിൽ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മെഡിക്കൽ കോളേജാക്കി പരിയാരത്തെ മാറ്റുന്നതിന് പകരം ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനെതിരെയാണ് വിവിധ സംഘനകളും പൊതുപ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നത്. പ്രക്ഷോഭ സമിതി ചെയർമാൻ ഡോ. ഡി.സുരേന്ദ്രനാഥ് മാർച്ച് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. വിനോദ് പയ്യട അദ്ധ്യക്ഷത വഹിച്ചു. രാജൻ കോരമ്പേത്ത് (മദ്യ നിരോധന സമിതി), ബി.ഭദ്രൻ (എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാകമ്മിറ്റി അംഗം), എൻ.സുബ്രഹ്മണ്യൻ, സൈനുദ്ദീൻ കരിവെള്ളൂർ(വെൽഫെയർ പാർട്ടി), മേരി എബ്രഹാം, സി.ശശി എന്നിവർ പ്രസംഗിച്ചു.

Share this