പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കണം

Spread our news by sharing in social media

കൊല്ലം : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില നാലില്‍ ഒന്നായി താന്നിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ ഉല്‍പ്പന്നമായ പാചക വാതകത്തിന് അടിക്കടി ഭീമമായി വിലവര്‍ദ്ധിപ്പിക്കുകയാണ്.

ഇപ്പോള്‍ ഗാര്‍ഹികേതര ഉപയോഗത്തിനുള്ള പാചകവാതകത്തിന് ഏര്‍പ്പെടുത്തിയ ഭീമമായ വിലവര്‍ദ്ധനവ് വിലക്കയറ്റം സൃഷ്ടിക്കുന്നതിനും, സബ്‌സിഡികള്‍ നിര്‍ത്താലാക്കി സാധാരണ ഉപഭോക്താക്കള്‍ക്കുകൂടി വര്‍ദ്ധന കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണെന്നും അതിനാല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും എല്‍.പി.ജി.കണ്‍സ്യൂമേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് കെ.ഒ.മാത്യൂപണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ജി.ധ്രുവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തഴുത്തല ദാസ്, ബേബി തോമസ്, രാമചന്ദ്രന്‍, പി.പ്രശാന്ത്, എസ്.രാഘവന്‍, ഡോ.കുഞ്ചാണ്ടിച്ചാന്‍, ലൈക് പി.ജോര്‍ജ്ജ്, വി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Share this