പിരിച്ചുവിട്ട അധ്യാപികമാരെ തിരിച്ചെടുക്കുക കെയുഎസ്ടിഒ ധർണ്ണ

Spread our news by sharing in social media

കിടങ്ങന്നൂർ നാൽക്കാലിക്കൽ ശ്രീ വിജയാനന്ദ വിദ്യാലയ എൽപി സ്‌കൂളിൽ നിന്നും അകാരണമായി പിരിച്ചുവിട്ട മൂന്ന് അധ്യാപികമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ നാക്കാലിക്കൽ ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി.
യാതൊരു മുന്നറിയിപ്പും കൂടാതെ മെയ് 28ന് ഫോണിലാണ് സ്‌കൂളിൽ നിന്നും പിരിച്ചുവിട്ടതായി അധികൃതർ അറിയിക്കുന്നത്. അവധിക്കാലത്ത് സ്‌കൂളിലേക്ക് കുട്ടികളെ ക്യാൻവാസ് ചെയ്യുന്നതിലും അധ്യാപക ട്രെയിനിങ് ഉൾപ്പെടെ ഉള്ള ഇതരപ്രവർത്തനങ്ങളിലും പങ്കെടുത്തുകൊണ്ടിരുന്നവരാണ് ഈ അധ്യാപികമാർ.
4500 രൂപയിൽ താഴെ മാത്രം ശമ്പളമാണ് മാനേജ്‌മെൻറ്, 16ഉം 12ഉം വർഷം സ്‌കൂളിനുവേണ്ടി സേവനം നടത്തിയ ഇവർക്ക് നൽകിയിരുന്നത്. സ്‌കൂളിൽ നിലവിലുള്ള അധ്യാപകരിൽ ഭൂരിപക്ഷത്തിനും മതിയായ യോഗ്യതയില്ലെന്ന ആരോപണമുള്ള സാഹചര്യത്തിൽ യോഗ്യതയുള്ള മൂന്ന് അധ്യാപകരെയാണ് ഒഴിവാക്കിയിരിക്കുന്നത്.
ജനകീയ പ്രതിരോധ സമിതി സംസ്ഥാനകമ്മിറ്റി അംഗം എസ്.രാജീവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. രീതിക ടീച്ചർ അധ്യക്ഷത വഹിച്ചു എഐയുടിയുസി ജില്ലാ സെക്രട്ടറി കെ.ജി.അനിൽകുമാർ, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി എസ്.രാധാമണി, കെയുഎസ്ടിഒ ജില്ലാ വൈസ് പ്രസിഡൻറ് ലക്ഷ്മി ആർ. ശേഖർ, സേവ് എജ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിനു ബേബി തുടങ്ങിയവർ പ്രസംഗിച്ചു

Share this