പൊന്തൻപുഴയിൽ ജനകീയ പ്രക്ഷോഭം

Spread our news by sharing in social media

കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലയിലായി വ്യാപിച്ചു കിടക്കുന്ന 7000 ഏക്കർ വരുന്ന പൊന്തൻപുഴ വനഭൂമി 283 സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിനെതിരെയും വനാതിർത്തിയിൽ താമസിക്കുന്ന 1200 കുടുംബങ്ങൾക്ക് നിരുപാധിക പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പൊന്തൻപുഴ-വലിയകാവ് വന സംരക്ഷണ-പട്ടയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് പൊന്തൻപുഴ കവലയിൽ നടന്ന ധർണ്ണ വയൽക്കിളി സമരനായകൻ സുരേഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. സമരസമിതി ജോയിന്റ് കൺവീനർ ജയിംസ് കണ്ണിമല വിഷയം അവതരിപ്പിച്ചു. എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എസ്.രാജീവൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ ആർ.പാർത്ഥസാരഥി വർമ്മ, കെ.ജി.അനിൽകുമാർ എന്നിവരും പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ വി.പി.കൊച്ചുമോൻ, രാജു വട്ടപ്പാറ, എബ്രഹാം മാത്യു, രാജൻ കാവുങ്കൽ, കെ.എസ്.ലീലാമ്മ തുടങ്ങിയവരും ധർണ്ണയിൽ പങ്കെടുത്തു

Share this