പ്രതിഷേധ ജ്വാല അണയുന്നില്ല


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
DSC_0236.jpg

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷനും സംയുക്തമായി സെക്രട്ടേറിയറ്റിനുമുന്നിൽനടന്ന പ്രതിഷേധ സംഗമത്തിൽ എ.ഐ.എം.എസ്.എസ് സംസ്ഥാന സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ മുഖ്യ പ്രഭാഷണം നടത്തുന്നു.

Share

ഗൗരി ലങ്കേഷിന്റെ കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷനും സംയുക്തമായി സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധ സംഗമവും തെരുവ് നാടകവും സംഘടിപ്പിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.എസ് ബാബു പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു. ഗൗരിലങ്കേഷിനെ പോലുള്ള പുരോഗമനകാരികളെ നിശബ്ദരാക്കിയാൽ അവർ ഉയർത്തിപ്പിടിച്ച ആശയവും ആദർശവും ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

എ.ഐ.എം.എസ്.എസ് സംസ്ഥാനപ്രസിഡന്റ് മിനി.കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാനസെക്രട്ടറി ഷൈല കെ.ജോൺ മുഖ്യപ്രസംഗം നടത്തി. എ.ഐ.ഡി.വൈ.ഒ സംസ്ഥാനസെക്രട്ടറി ഇ.വി പ്രകാശ്, എ.ഐ.എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ ഷീല, എ.ഐ.ഡി.വൈ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.പ്രശാന്ത് കുമാർ, എ.ഐ.ഡി.എസ്.ഒ സംസ്ഥാന ട്രഷറർ ആർ.അപർണ, എ.സബൂറ തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി സാൽവിൻ സ്വാഗതവും സുജിത് കൃതജ്ഞതയും പറഞ്ഞു.

എ.ഐ.ഡി.വൈ.ഒ നാടകസംഘം ‘വരൂ ഈ തെരുവിലെ രക്തം കാണൂ’ എന്ന നാടകം അവതരിപ്പിച്ചു. സി.ഹണി സംവിധാനം ചെയ്ത നാടകത്തിൽ എം. പ്രദീപൻ(സ്‌കൂൾ ഓഫ് ഡ്രാമ), റ്റി.ആർ.രാജിമോൾ, ആർ.അപർണ, റ്റി.ഷിജിൻ, അനീഷ് തകഴി, ആർ.മീനാക്ഷി എന്നിവർ അഭിനയിച്ചു.

ഗൗരി ലങ്കേഷിന്റെ അരുംകൊലക്കെതിരെ ചാവക്കാട് ബസ്സ്റ്റാന്റ് മൈതാനത്ത് പ്രതിഷേധ സംഗമം നടത്തു. ജനകീയ പ്രതിരോധ സമിതി ഗുരുവായൂർ മേഖലാക്കമ്മിറ്റി സംഘടിപ്പിച്ച സംഗമം ആർട്ടിസ്റ്റ് കെ.വി. ഗിരീശൻ ഉദ്ഘാടനം ചെയ്തു. സി.ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.ഷറഫുദീൻ, നൗഷാദ് തെക്കുംപുറം, എം. പ്രദീപൻ, വി.എം.ഹുസൈൻ, കെ.യു.കാർത്തികേയൻ, ലത്തീഫ് മമ്മിയൂർ, എ.എം.സുരേഷ്, സി.വി പ്രേംരാജ് എന്നിവർ പ്രസംഗിച്ചു=

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top