കേരളത്തിൽ സമീപകാലത്തുണ്ടായിരിക്കുന്ന അപ്രതീക്ഷിതമായ പേമാരിയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ജനങ്ങൾ വലയുകയാണ്. നിരവധിപ്പേർ മരണപ്പെട്ടു. ആയിരങ്ങൾ ഒറ്റപ്പെട്ടു പോയിരിക്കുന്നു. ഗതാഗതം പാടെ തകർന്നിരിക്കുന്നു. ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാളുകൾ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. അതിലുമെത്രയോ അധികമാളുകൾ പ്രളയക്കെടുതിയിൽപ്പെട്ട് നിരാലംബരായി കഴിയുന്നു. ദുരിതത്തിൽപെട്ടിരിക്കുന്ന ജനങ്ങളോടൊപ്പം നിലകൊണ്ട് അവർക്ക് സഹായമെത്തിക്കുവാൻ ഏവരും മുന്നിട്ടിറങ്ങണമെന്ന് എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു. പ്രളയബാധിതരായ ജനങ്ങളുടെ അടിസ്ഥാന ആവശ്യകതകൾ നിറവേറ്റാനും അവർക്ക് പുനരധിവാസവും വൈദ്യസഹായവും നൽകുന്നതിനായി ശ്രമിക്കുന്ന ഞങ്ങളുടെ പ്രവർത്തകർ നിങ്ങളെ സമീപിക്കുമ്പോൾ അവശ്യമായ സാധന സാമഗ്രികളും പണവും അവരുടെ പക്കൽ ഏൽപ്പിച്ചുകൊണ്ട് ഈ സംരംഭത്തിൽ പങ്കാളികളാവാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.
വിനയപൂർവ്വം,
സി.കെ.ലൂക്കോസ്
സംസ്ഥാന സെക്രട്ടറി