എയ്ഡഡ് സ്കൂളുകളുടെയും ഗവൺമെൻറ് സ്കുളുകളുടെയും ഭാഗമായി പ്രീപ്രൈമറിയെ അംഗീകരിക്കുക, സർക്കാർ പ്രതിമാസ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രീപ്രൈമറി ടീച്ചേഴ്സ് ആൻറ് ഹെൽപേഴ്സ് ഓർഗനൈസേഷൻ(പിപിടിഎച്ഒ) കണ്ണൂർ കളക്ട്രേറ്റിലേയ്ക്കും കോഴിക്കോട് ഡിഡിഇ ഓഫീസിലേയ്ക്കും മാർച്ച് നടത്തി. മെയ് 11ന് നടന്ന കോഴിക്കോട് ഡിഡിഇ ഓഫീസ് മാർച്ച് സ്ത്രീ സുരക്ഷാസമിതി രക്ഷാധികാരി എ. ശേഖർ ഉദ്ഘാടനം ചെയ്തു. പിപിടിഎച്ഒ സംസ്ഥാന സെക്രട്ടറി വി.വിജയഷോമ മുഖ്യപ്രസംഗം നടത്തി. കെ.പി.സുബൈദ അദ്ധ്യക്ഷത വഹിച്ചു.പി.വനജ(സംസ്ഥാന പ്രസിഡണ്ട്), ഷിനു സാമുവൽ, പി.എം.ശ്രീകുമാർ, സ്മിത, അനിത എന്നിവർ പ്രസംഗിച്ചു.
മേയ് 18ന് കണ്ണൂർ കളക്ട്രേറ്റിലേയ്ക്ക് നടന്ന മാർച്ച് എ. ശേഖർ ഉദ്ഘാടനം ചെയ്തു. വി.വിജയഷോമ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻറ് പി.വനജ ,ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി കെ.കെ.സുരേന്ദ്രൻ, പിപിറ്റിഎച്ച്ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് ജോൺ ഏരിമറ്റം, ഷിനു സാമുവൽ (കാസറഗോഡ് ജില്ലാ സെക്രട്ടറി), എൻ.അജിത (കണ്ണൂർ ജില്ലാ പ്രസിഡന്റ്), ബി.കെ.രേഷ്മ(സംസ്ഥാന ട്രഷറർ) ,രശ്മി രവി എന്നിവർ പ്രസംഗിച്ചു.
പ്രീ പ്രൈമറി അദ്ധ്യാപകർ മാർച്ച് നടത്തി
