ബാംഗ്ലൂരിലെ ഇരുപതാമത് തെരുവുനാടകോത്സവത്തിൽ കേരള ടീം

കർണ്ണാടകത്തിലെ പുരോഗമന സാംസ്‌ക്കാരിക സംഘടനയായ ആവിഷ്‌കാര, എഐഡിവൈഒ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇരുപത് വർഷമായി നടന്നു വരുന്ന ദേശീയ തെരുവുനാടകോത്സവം ജനുവരി 24 മുതൽ 31 വരെ ബാംഗ്ലൂരിൽ നടന്നു.

കർണാടകത്തിന് പുറമേ ബംഗാൾ, ഒറീസ, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി തെരുവ് നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. സാംസ്‌കാരിക- സാമൂഹികാന്തരീക്ഷങ്ങളിലെ ആശങ്ക ജനിപ്പിക്കുന്ന അപചയത്തിനെതിരായ ശക്തമായ ആവിഷ്‌കാരങ്ങളായിരുന്നു എല്ലാ നാടകങ്ങളും. എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ബി.ആർ. മഞ്രജുനാഥ് രക്ഷാധികാരിയായ സംഘാടക സമിതിയാണ് ഏഴുദിവസം നീണ്ട തെരുവുനാടകോത്സവവും മറ്റ് സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചത്.

സമാപനദിനത്തിൽ എഐഡിവൈഒ കേരള സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘മാ നിഷാദാ’ എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു. നാടകപ്രവർത്തകൻ അനീഷ് കെ. തമ്പി സംവിധാനവും എഐഡിവൈഒ സംസ്ഥാന കമ്മറ്റി അംഗം സഖാവ് ഇ.വി.പ്രകാശ് രചനയും നിർവഹിച്ച നാടകത്തിൽ എഐഡിവൈഒയുടെയും എഐഡിഎസ്ഒയുടെയും അംഗങ്ങളായ എം.കെ.ഉഷ, പി.കെ.ബിജു, ആർ.അപർണ, ധർമജൻ, അനീഷ് തകഴി, രശ്മി രവി എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വളർന്നുവരുന്ന വർഗ്ഗീയ-ഫാസിസ്റ്റ് പ്രവണതകൾക്കെതിരെയുള്ള ശക്തമായ സന്ദേശമായിരുന്നു കേരളത്തിൽ നിന്നുള്ള നാടകം.

കർണ്ണാടകത്തിലെ പുരോഗമന സാംസ്‌ക്കാരിക സംഘടനയായ ആവിഷ്‌കാര, എഐഡിവൈഒ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഇരുപത് വർഷമായി നടന്നു വരുന്ന ദേശീയ തെരുവുനാടകോത്സവം ജനുവരി 24 മുതൽ 31 വരെ ബാംഗ്ലൂരിൽ നടന്നു. കർണാടകത്തിന് പുറമേ ബംഗാൾ, ഒറീസ, ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി തെരുവ് നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. സാംസ്‌കാരിക- സാമൂഹികാന്തരീക്ഷങ്ങളിലെ ആശങ്ക ജനിപ്പിക്കുന്ന അപചയത്തിനെതിരായ ശക്തമായ ആവിഷ്‌കാരങ്ങളായിരുന്നു എല്ലാ നാടകങ്ങളും. എഐഡിവൈഒ അഖിലേന്ത്യാ പ്രസിഡന്റ് രക്ഷാധികാരിയായ സംഘാടക സമിതിയാണ് ഏഴുദിവസം നീണ്ട തെരുവുനാടകോത്സവവും മറ്റ് സാംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിച്ചത്.
സമാപനദിനത്തിൽ എഐഡിവൈഒ കേരള സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘മാ നിഷാദാ’ എന്ന നാടകവും അവതരിപ്പിക്കപ്പെട്ടു. നാടകപ്രവർത്തകൻ അനീഷ് കെ. തമ്പി സംവിധാനവും എഐഡിവൈഒ സംസ്ഥാന കമ്മറ്റി അംഗം സഖാവ് ഇ.വി.പ്രകാശ് രചനയും നിർവഹിച്ച നാടകത്തിൽ എഐഡിവൈഒയുടെയും എഐഡിഎസ്ഒയുടെയും അംഗങ്ങളായ എം.കെ.ഉഷ, പി.കെ.ബിജു, ആർ.അപർണ, ധർമജൻ, അനീഷ് തകഴി, രശ്മി രവി എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വളർന്നുവരുന്ന വർഗ്ഗീയ-ഫാസിസ്റ്റ് പ്രവണതകൾക്കെതിരെയുള്ള ശക്തമായ സന്ദേശമായിരുന്നു കേരളത്തിൽ നിന്നുള്ള നാടകം.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp